അമേരിക്കൻ ബോണ്ടുകളിലെ നിക്ഷേപങ്ങൾ ഉയർത്തി സൗദി
ജിദ്ദ : സെപ്റ്റംബറിൽ അമേരിക്കൻ ബോണ്ടുകളിലെ നിക്ഷേപങ്ങൾ 4.6 ശതമാനം തോതിൽ സൗദി അറേബ്യ ഉയർത്തി. സെപ്റ്റംബറിൽ 5.1 ബില്യൺ റിയാലിന്റെ അധിക നിക്ഷേപങ്ങളാണ് സൗദി അറേബ്യ നടത്തിയത്. സെപ്റ്റംബർ അവസാനത്തോടെ അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപം 117.1 ബില്യൺ ഡോളറായി. ഓഗസ്റ്റിൽ ഇത് 112 ബില്യൺ ഡോളറായിരുന്നു. 2020 ഓഗസ്റ്റിനു ശേഷം അമേരിക്കൻ ബോണ്ടുകളിൽ സൗദി അറേബ്യ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണ് സെപ്റ്റംബറിലെത്. 2020 ഓഗസ്റ്റിൽ 5.4 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങളാണ് യു.എസ് ബോണ്ടുകളിൽ […]