ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ജുബൈൽ-അൽസ്വറാർ റോഡ് മൂന്നു മാസത്തേക്ക് അടച്ചു

ജുബൈൽ : ജുബൈൽ, അൽസ്വറാർ, അൽഹനാ റോഡ് അറ്റകുറ്റപ്പണികൾക്കു വേണ്ടി മൂന്നു മാസത്തേക്ക് അടച്ചതായി റോഡ്‌സ് ജനറൽ അതോറിറ്റി അറിയിച്ചു. ജുബൈൽ ട്രാഫിക് പോലീസുമായി സഹകരിച്ച് ഇന്നലെ രാവിലെയാണ് റോഡ് അടച്ചത്. ജോസ്മിൻ ഇന്റർസെക്ഷൻ മുതൽ ജുബൈൽ ദിശയിൽ ഏഴര കിലോമീറ്റർ ദൂരമുള്ള ഭാഗമാണ് അടച്ചിരിക്കുന്നത്. അൽസ്വറാറിൽ നിന്ന് അബൂഹദ്‌രിയ റോഡ് ദിശയിൽ വരുന്ന വാഹനങ്ങൾ ജോസ്മിൻ ഇന്റർസെക്ഷനിൽ നിന്ന് കിഴക്ക് അബൂഹദ്‌രിയ റോഡിൽ അൽഫാദിലി ഇന്റർസെക്ഷൻ ദിശയിലാണ് തിരിച്ചുവിടുന്നത്. അബൂഹദ്‌രിയയിൽ നിന്ന് അൽസ്വറാർ ദിശയിൽ വരുന്ന […]

SAUDI ARABIA - സൗദി അറേബ്യ

ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ സൗദിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നു

ജിദ്ദ : ഭാവിയിൽ സ്വീകരിക്കാനിരിക്കുന്ന ചില പ്രവർത്തനങ്ങൾ ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ കുറക്കാൻ സഹായിക്കുമെന്ന് സൗദിയ ഗ്രൂപ്പ് മാർക്കറ്റിംഗ് വിഭാഗം മേധാവി ഖാലിദ് താശ് പറഞ്ഞു. ഭാവിയിൽ ആഭ്യന്തര സർവീസുകൾക്ക് സൗദിയ വിമാനങ്ങൾക്കു പകരം സൗദിയക്കു കീഴിലെ ബജറ്റ് വിമാന സർവീസുകൾ ഉപയോഗപ്പെടുത്തും. നിലവിൽ ടിക്കറ്റ് നിരക്കിന്റെ 30 മുതൽ 40 ശതമാനം വരെ ഇന്ധന നിരക്ക് ഇനത്തിലാണ് ചെലവാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം സൗദിയ അടക്കുന്ന ഇന്ധന നിരക്ക് 70 ശതമാനം വരെ ഉയർന്നു. […]

NEWS - ഗൾഫ് വാർത്തകൾ

ബുറൈദ എയർപോർട്ടിൽ പുതിയ ആഭ്യന്തര ടെർമിനൽ

ബുറൈദ പ്രിൻസ് നായിഫ് ഇന്റർനാഷണൽ എയർപോർട്ടിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച പുതിയ ഡൊമസ്റ്റിക് ടെർമിനലിന്റെ ഉദ്ഘാടന ചടങ്ങിന് അൽഖസീം ഗവർണർ ഡോ. ഫൈസൽ ബിൻ മിശ്അൽ രാജകുമാരൻ എത്തുന്നു.ബുറൈദ – പ്രിൻസ് നായിഫ് ഇന്റർനാഷണൽ എയർപോർട്ടിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ ഡൊമസ്റ്റിക് ടെർമിനൽ അൽഖസീം ഗവർണർ ഡോ. ഫൈസൽ ബിൻ മിശ്അൽ രാജകുമാരൻ ഉദ്ഘാടനം ചെയ്തു. ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് […]

NEWS - ഗൾഫ് വാർത്തകൾ

മൊബൈലും ലാപ്‌ടോപ്പും ബാഗില്‍തന്നെ വെക്കാം, എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ മാറ്റം വരുന്നു

ബംഗളൂരു : ഇല്കട്രോണിക് ഉപകരണങ്ങള്‍ പ്ലാസ്റ്റിക് ട്രേയില്‍ ഇടാതെ തന്നെയുള്ള സുരക്ഷാ പരിശോധന ഇന്ത്യയില്‍ ആദ്യമായി ബംഗളൂരു എയര്‍പോര്‍ട്ടില്‍ നടപ്പിലാക്കുന്നു.ഗാഡ്‌ജെറ്റ്‌സ് ഇന്‍ ട്രേ സെക്യൂരിറ്റി ചെക്ക് സംവിധാനം ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്ന ഇന്ത്യയിലെ ആദ്യ വിമാനത്താവളമായി മാറുകയാണ് ബംഗളൂരു കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.ഓട്ടോമാറ്റിക് ട്രേ റിട്രീവല്‍ സിസ്റ്റവും ഫുള്‍ബോഡി സ്‌കാനറുകളും സംയോജിപ്പിച്ച സി.ടി.എക്‌സ് മെഷീനുകളുടെ പാസഞ്ചര്‍ ട്രയലുകലാണ് കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ രണ്ടാം ടെര്‍മിനലില്‍ ആരംഭിക്കുന്നത്.ദല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പോലുള്ള മറ്റ് വിമാനത്താവളങ്ങള്‍ സി.ടി.എക്‌സ് മെഷീനുകളുടെ പരീക്ഷണങ്ങള്‍ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

പ്രവാസികള്‍ക്ക് ജീവിക്കാനും ജോലി ചെയ്യാനും നാലാമത്തെ മികച്ച നഗരം റാസല്‍ ഖൈമ

ദുബായ് : ഉയര്‍ന്ന ജീവിത നിലവാരവും തൊഴിലവസരങ്ങളും അടിസ്ഥാനമാക്കി പ്രവാസികള്‍ക്ക് ജീവിക്കാനും ജോലി ചെയ്യാനും സൗകര്യമുള്ള ഏറ്റവും മികച്ച ആഗോള നഗരങ്ങളുടെ പട്ടികയില്‍ യു.എ.ഇയിലെ റാസല്‍ ഖൈമ. ഗ് ളോബല്‍ നെറ്റ്‌വര്‍ക്ക് ഇന്റര്‍നേഷന്‍സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.49 ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയില്‍ റാസല്‍ഖൈമ നഗരം നാലാം സ്ഥാനത്തും അബുദാബി അഞ്ചാം സ്ഥാനത്തും ദുബായ് 11ാം സ്ഥാനത്തുമുണ്ടെന്ന് ഇന്റര്‍നേഷന്‍സ് വാര്‍ഷിക എക്‌സ്പാറ്റ് സിറ്റി റാങ്കിംഗ് 2023 റിപ്പോര്‍ട്ടില്‍ പറഞ്ഞു.സ്പാനിഷ് നഗരങ്ങളാണ് സൂചികയിലെ ആദ്യ സ്ഥാനങ്ങളില്‍ ആധിപത്യം പുലര്‍ത്തിയത്. ആഗോള റാങ്കിംഗില്‍ […]

SAUDI ARABIA - സൗദി അറേബ്യ

ധാതുസമ്പത്തിന്റെ നാലിലൊന്നും ഉത്തര അതിർത്തി പ്രവിശ്യയിൽ

അറാർ – സൗദിയിലെ ധാതുസമ്പത്തിന്റെ നാലിലൊന്നും ഉത്തര അതിർത്തി പ്രവിശ്യയിലാണെന്ന് ഡെപ്യൂട്ടി വ്യവസായ, ധാതുവിഭവ മന്ത്രി എൻജിനീയർ ഖാലിദ് അൽമുദൈഫിർ. ഉത്തര അതിർത്തി പ്രവിശ്യ നിക്ഷേപ ഫോറത്തിൽ സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി വ്യവസായ, ധാതുവിഭവ മന്ത്രി. ലോകത്തെ ആകെ ഫോസ്‌ഫേറ്റ് ശേഖരത്തിന്റെ ഏഴു ശതമാനവും ഉത്തര അതിർത്തി പ്രവിശ്യയിലാണ്. ഉത്തര അതിർത്തി പ്രവിശ്യയിൽ 1.2 ട്രില്യൺ റിയാലിന്റെ ധാതുസമ്പത്തുണ്ട്. ഖനന മേഖലക്ക് പിന്തുണ നൽകാൻ സൗദി അറേബ്യ 120 ബില്യണിലേറെ റിയാലിന്റെ പശ്ചാത്തല പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. 80 ബില്യൺ […]

UAE - യുഎഇ

ഗാസയില്‍നിന്ന് 170 കാന്‍സര്‍ രോഗികളെ അബുദാബിയിലെത്തിച്ചു

അബുദാബി : ഗാസയില്‍നിന്ന് 170 ലധികം കാന്‍സര്‍ രോഗികളുമായി ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനം അബുദാബിയില്‍ എത്തി. ഈജിപ്തിലെ അല്‍ അരിഷ് എയര്‍പോര്‍ട്ടില്‍നിന്നാണ് വിമാനം എത്തിയത്. ഭൂരിഭാഗവും പ്രായമായവരും കാന്‍സര്‍ ബാധിതരുമാണ്. ചിലര്‍ക്ക് ട്രോമ പ്രശ്‌നങ്ങളും ഉണ്ട്. വീല്‍ചെയറുകളിലും സ്‌ട്രെച്ചറുകളിലുമാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഈജിപ്തില്‍നിന്നുള്ള രോഗികളെ മെഡിക്കല്‍ വിദഗ്ധര്‍ അനുഗമിച്ചിരുന്നു. രോഗികള്‍ക്കൊപ്പം ഏകദേശം കുടുംബാംഗങ്ങളും ബന്ധുക്കളുമുണ്ട്. ഇസ്രായില്‍-ഹമാസ് താത്കാലിക വെടിനിര്‍ത്തലിനിടെയാണ് ഇവര്‍ റഫ അതിര്‍ത്തി കടന്നത്.

SAUDI ARABIA - സൗദി അറേബ്യ

വ്യാജ ലിങ്കുകള്‍ അയച്ച് തട്ടിയത് 1.6 കോടി റിയാല്‍; പതിമൂന്നംഗ സംഘം സൗദിയില്‍ അറസ്റ്റില്‍

ജിദ്ദ : വ്യാജ ലിങ്കുകളിലൂടെ 1.6 കോടി റിയാല്‍ തട്ടിയെടുത്ത പതിമൂന്നംഗ സാമ്പത്തിക തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. വ്യാജ ലിങ്കുകള്‍ തയാറാക്കി ഇരകള്‍ക്ക് അയച്ചുകൊടുത്ത് ഈ ലിങ്കുകള്‍ വഴി ഇരകളുടെ സര്‍ക്കാര്‍ വകുപ്പ് അക്കൗണ്ടുകളില്‍ പ്രവേശിച്ച് ഇരകള്‍ അറിയാതെ നിയമാനുസൃത വക്കാലകള്‍ ഇഷ്യു ചെയ്ത് അവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് സംഘം ചെയ്തിരുന്നത്. അറസ്റ്റിലായ പ്രതികളുടെ പക്കല്‍ നിന്ന് ആറു ലക്ഷത്തിലേറെ റിയാലും വ്യത്യസ്ത രാജ്യങ്ങളുടെ കറന്‍സി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നിതാഖാത്തിലൂടെ തൊഴിൽ ലഭിച്ചത് 4,80,000 സൗദികൾക്ക്

റിയാദ് പരിഷ്‌കരിച്ച നിതാഖത്ത് വഴി 4,80,000 സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ നാഷണൽ ഡയലോഗും സഹകരിച്ച് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെയും സർക്കാർ, സ്വകാര്യ മേഖലാ പ്രതിനിധികളുടെയം തൊഴിലാളി പ്രതിനികളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ച സോഷ്യൽ ഡയലോഗ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പരിഷ്‌കരിച്ച നിതാഖാത്തിലൂടെ 12 മാസത്തിനിടെ മാത്രം 1,67,000 ലേറെ സൗദി യുവതീയുവാക്കൾക്ക് […]

SAUDI ARABIA - സൗദി അറേബ്യ

ഇത്തരം ലഗേജുകളുമായി യാത്രക്കായി എത്തരുത്, വീണ്ടും മുന്നറിയിപ്പുമായി ജിദ്ദ വിമാനതാവളം

ജിദ്ദ : അനുവദനീയമല്ലാത്ത തരത്തിൽ ലഗേജുകൾ കൊണ്ടുപോകുന്നത് വിലക്കി വീണ്ടും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനതാവള അധികൃതർ രംഗത്തെത്തി. സുഗമമായ യാത്രയ്ക്ക് വേണ്ടി ലഗേജുകൾ നിഷ്‌കർഷിച്ച തരത്തിൽ മാത്രമേ യാത്രക്കാർ കൊണ്ടുവരാവൂ എന്ന് ആവശ്യപ്പെട്ടു. കയറുകൾ കൊണ്ട് കെട്ടിയ ബാഗേജുകൾ, ശീലക്കഷ്ണങ്ങൾ കൊണ്ട് കെട്ടിയ ബാഗേജുകൾ, നന്നായി പാക്ക് ചെയ്യാത്തതും വൃത്താകൃതിയിലുള്ളതുമായ ബാഗുകൾ, ടിക്കറ്റിൽ അനുവദിച്ചിട്ടുള്ളതിലുമധികം തൂക്കമുള്ള ലഗേജുകൾ, തുണി സഞ്ചികളിലെ ലഗേജുകൾ, നീളം കുടിയ വള്ളികളുള്ള ബാഗുകൾ എന്നിവയുമായി യാത്രയ്ക്ക് വരരുതെന്ന് അധികൃതർ ആവർത്തിച്ചു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഫോസ്‌ഫേറ്റ് ഉൽപാദനത്തിൽ സൗദിക്ക് മൂന്നാം സ്ഥാനം -മന്ത്രി ഖാലിദ് അൽഫാലിഹ്

അറാർ : ഫോസ്‌ഫേറ്റ് ഉൽപാദനത്തിൽ സൗദി അറേബ്യയുടെ ശേഷി ഇരട്ടിയാക്കുന്നതിന് പുതിയ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഫോസ്‌ഫേറ്റ് ഉൽപാദിപ്പിക്കുന്ന മൂന്നാമത്തെ വലിയ രാജ്യമായി സൗദി അറേബ്യ മാറുമെന്നും നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് വെളിപ്പെടുത്തി. അറാറിൽ നോർതേൺ ബോർഡേഴ്‌സ് ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ഇറാഖിലേക്കും മറ്റു അയൽരാജ്യങ്ങളിലേക്കും വളരെ കുറഞ്ഞ ചെലവിൽ വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതയ്ക്ക് പുറമെ, പുനരുപയോഗ ഊർജം ഉൽപാദിപ്പിക്കുന്നതിനുള്ള വലിയ സാധ്യതകൾ വടക്കൻ അതിർത്തി മേഖലയിലുണ്ട്. 20 ബില്യൺ റിയാൽ മുതൽമുടക്കിൽ നൂറിലധികം പുതിയ […]

SAUDI ARABIA - സൗദി അറേബ്യ

നാട്ടിലേക്ക് പണം അയക്കാൻ ഇനി കാത്തിരിക്കേണ്ട രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്

ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച കാരണം ഗൾഫ് കറൻസികൾക്ക് വൻ നേട്ടം. വിനിമയ നിരക്കിൽ ഇന്നലെ വൻ വ്യത്യാസമുണ്ടായി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പണമയച്ചവർക്ക് നേട്ടം ആശ്വാസമായി. കുവൈത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഒരു ദീനാറിന് 270 രൂപക്ക് മുകളിൽ ആണ് രേഖപ്പെടുത്തുന്നത്. ഇന്ന് സൌദി റിയാലിന് 22.29 രൂപയും, കുവൈത്തി ദീനാറിന് 271.42 രൂപയും, ഖത്തർ റിയാലിന് 22.89 രൂപയും, ബഹറൈൻ ദീനാറിന് 221.99 രൂപയും, ഒമാൻ റിയാലിന് 217.41രൂപയും, യുഎഇ ദിർഹത്തിന് 22.69 രൂപയുമാണ് ഇന്നത്തെ […]

SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യയിലും പരുത്തികൃഷി വന്‍ വിജയം, ശദാ മലയില്‍ നൂറുമേനി വിളവ്

റിയാദ് : ഈജിപ്തില്‍ മാത്രമല്ല സൗദി അറേബ്യയിലും പരുത്തികൃഷി വിജയകരമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ഗവേഷകനുമായ നാസര്‍ അല്‍ശദ്‌വി. സൗദിയിലെ പ്രധാന കാര്‍ഷിക മേഖലകളിലൊന്നായ അല്‍ബാഹയിലെ മഖവ ജില്ലയിലെ ശദാ മലയിലാണ് പരുത്തി കൃഷി വിജയകരമായി പരീക്ഷിച്ചത്. മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഭൂഗര്‍ഭ ജലത്തിന്റെ സമൃദ്ധിയും കാരണം അല്‍ബാഹ സൗദിയിലെ കാര്‍ഷിക പ്രവിശ്യയായാണ് അറിയപ്പെടുന്നത്.ഈജിപ്തില്‍ മാത്രമേ പരുത്തികൃഷി വിജയിക്കുകയുള്ളൂവെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ സൗദിയുടെ തെക്ക് ഭാഗത്തെ ചില മലകളില്‍ പരുത്തികൃഷിക്ക് അനുയോജ്യമായ മണ്ണാണുള്ളത്. ശദാ മലയില്‍ ഒരു കാലത്ത് […]

SAUDI ARABIA - സൗദി അറേബ്യ

ഗൾഫ് ബാങ്കുകളിലെ നിക്ഷേപങ്ങളിൽ വളർച്ച

ജിദ്ദ : ഗൾഫിലെ പ്രധാന ബാങ്കുകളിൽ ഒരു വർഷത്തിനിടെ ഉപയോക്താക്കളുടെ നിക്ഷേപങ്ങളിൽ എട്ടു ശതമാനം വർധന. മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം ഗൾഫിലെ ഏറ്റവും വലിയ പത്തു ബാങ്കുകളിൽ ഡെപ്പോസിറ്റുകൾ 1.27 ട്രില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തിൽ ഇത് 1.17 ട്രില്യൺ റിയാലായിരുന്നു. ഒരു വർഷത്തിനിടെ 96.5 ബില്യൺ ഡോളറിന്റെ വളർച്ച. പണപ്പെരുപ്പം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ ഫെഡറൽ റിസർവ് വായ്പാ നിരക്കുകൾ 5.5 ശതമാനമായി ഉയർത്തിയതാണ് ഗൾഫ് ബാങ്കുകളിൽ നിക്ഷേപം ഉയരാൻ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി- അൾജീരിയ ബിസിനസ് ഫോറത്തിൽ എട്ടു കരാറുകൾ

റിയാദ് : ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് സംഘടിപ്പിച്ച സൗദി, അൾജീരിയ ബിസിനസ് ഫോറത്തിൽ എട്ടു വാണിജ്യ, നിക്ഷേപ കരാറുകൾ ഒപ്പുവെച്ചു. ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സും അൾജീരിയൻ ഇക്കണോമിക് റിന്യൂവൽ കൗൺസിലും വാണിജ്യ, നിക്ഷേപ, ഐ.ടി, ടൂറിസം, സ്‌പെയർ പാർട്‌സ്, ലിഫ്റ്റ്, ബിസിനസ് ഇൻകുബേറ്ററുകൾ, ആക്‌സിലറേറ്ററുകൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഇരു രാജ്യങ്ങളിലെയും സ്വകാര്യ കമ്പനികളും തമ്മിലാണ് കരാറുകൾ ഒപ്പുവെച്ചത്. അൾജീരിയയിൽ നേരത്തെ നിക്ഷേപകർ നേരിട്ടിരുന്ന മുഴുവൻ പ്രതിബന്ധങ്ങളും പുതിയ നിക്ഷേപ നിയമം ഇല്ലാതാക്കിയതായി അൾജീരിയൻ […]

error: Content is protected !!