GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവിയിളവ് മൂന്നു മാസം കൂടി

റിയാദ് : ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയിളവ് ഇനി മൂന്നു മാസം കൂടി. ശഅ്ബാന്‍ 15 ന് അഥവാ ഫെബ്രുവരി 25 വരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്ന് മാനവശേഷി സാമൂഹിക മന്ത്രാലയം അറിയിച്ചു. ഒമ്പതില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഇഖാമ പുതുക്കുമ്പോള്‍ ലെവിയിളവ് നേരത്തെ മൂന്നു വര്‍ഷത്തേക്കായിരുന്നു അനുവദിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ സമയപരിധി അവസാനിക്കാനിരിക്കെ സൗദി മന്ത്രിസഭ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കിയതായിരുന്നു.
ഉമയായ സൗദി പൗരന്‍ സ്ഥാപനത്തിന്റെ ഗോസി എകൗണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ ആനുകൂല്യം ലഭിച്ചിരുന്നുള്ളൂ. ചെറുകിട സ്ഥാപനങ്ങളെ വിപണിയില്‍ പിടിച്ചുനിര്‍ത്താനും പിന്തുണ നല്‍കാനുമാണ് ലെവി ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്. ഉടമയായ സൗദി പൗരന്‍ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ വിദേശികളായ രണ്ട് സൗദി പൗരന്മാര്‍ക്ക് ലെവിയിളവ് ലഭിക്കും. അവര്‍ ഇഖാമ പുതുക്കാന്‍ ലേബര്‍ കാര്‍ഡിന് 100 റിയാലും ജവാസാത്തില്‍ 650 റിയാലും അടച്ചാല്‍ മതി. മറ്റൊരു സൗദി പൗരനെ കൂടി ഗോസിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ നാലു വിദേശികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കിയതോടെ ഇത്തരം സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2022ന്റെ ആദ്യപാദത്തില്‍ 75300 സ്ഥാപനങ്ങളുണ്ടായിരുന്നു. എന്നാല്‍ 2023 ആദ്യപാദത്തില്‍ 1190000ആയി ഉയര്‍ന്നു. അഥവാ 37 ശതമാനം വളര്‍ച്ചയുണ്ടായി.
സൗദിയിലെ സ്ഥാപനങ്ങളില്‍ 99.5 ശതമാനവും ചെറുകിട, ഇടത്തരം വിഭാഗത്തില്‍ പെട്ടതാണ്. 2023 ആദ്യപകുതിയില്‍ 6.5 മില്യന്‍ പേര്‍ക്ക് തൊഴില്‍ നല്‍കി. 2023 ആദ്യപകുതിയില്‍ ഏറ്റവുമധികം സ്ഥാപനങ്ങളെത്തിയത് റിയാദിലാണ്. അഥവാ 41 ശതമാനം. 49700 സ്വകാര്യ സ്ഥാപനങ്ങളാണ് റിയാദിലുള്ളത്. തൊട്ടുപിന്നില്‍ 18.9 ശതമാനം അഥവാ 226000 സ്ഥാപനങ്ങളുമായി മക്ക പ്രവിശ്യയുണ്ട്. 11.1 ശതമാനം അഥവാ 132400 സ്ഥാപനങ്ങളാണ് കിഴക്കന്‍ പ്രവിശ്യയിലുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!