ജിദ്ദ : ഏതെങ്കിലും കമ്പനികൾ സർവീസ് സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന പക്ഷം ജീവനക്കാർ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ സമീപിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സർവീസ് സർട്ടിഫിക്കറ്റ് നൽകാതെ കമ്പനി കളിപ്പിക്കുന്ന പക്ഷം എന്താണ് ചെയ്യേണ്ടത് എന്ന് ആരാഞ്ഞ് സ്വകാര്യ മേഖലാ ജീവനക്കാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. സർവീസ് സർട്ടിഫിക്കറ്റ് നിഷേധിക്കൽ അടക്കമുള്ള തൊഴിൽ നിയമ ലംഘനങ്ങളെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ആപ്പ് വഴി പരാതികൾ നൽകാവുന്നതാണെന്ന് മന്ത്രാലയം പറഞ്ഞു.