അബുദാബി : ഗാസയില്‍നിന്ന് 170 ലധികം കാന്‍സര്‍ രോഗികളുമായി ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനം അബുദാബിയില്‍ എത്തി. ഈജിപ്തിലെ അല്‍ അരിഷ് എയര്‍പോര്‍ട്ടില്‍നിന്നാണ് വിമാനം എത്തിയത്.
ഭൂരിഭാഗവും പ്രായമായവരും കാന്‍സര്‍ ബാധിതരുമാണ്. ചിലര്‍ക്ക് ട്രോമ പ്രശ്‌നങ്ങളും ഉണ്ട്. വീല്‍ചെയറുകളിലും സ്‌ട്രെച്ചറുകളിലുമാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഈജിപ്തില്‍നിന്നുള്ള രോഗികളെ മെഡിക്കല്‍ വിദഗ്ധര്‍ അനുഗമിച്ചിരുന്നു. രോഗികള്‍ക്കൊപ്പം ഏകദേശം കുടുംബാംഗങ്ങളും ബന്ധുക്കളുമുണ്ട്. ഇസ്രായില്‍-ഹമാസ് താത്കാലിക വെടിനിര്‍ത്തലിനിടെയാണ് ഇവര്‍ റഫ അതിര്‍ത്തി കടന്നത്.