ജിദ്ദ : അനുവദനീയമല്ലാത്ത തരത്തിൽ ലഗേജുകൾ കൊണ്ടുപോകുന്നത് വിലക്കി വീണ്ടും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനതാവള അധികൃതർ രംഗത്തെത്തി. സുഗമമായ യാത്രയ്ക്ക് വേണ്ടി ലഗേജുകൾ നിഷ്‌കർഷിച്ച തരത്തിൽ മാത്രമേ യാത്രക്കാർ കൊണ്ടുവരാവൂ എന്ന് ആവശ്യപ്പെട്ടു. കയറുകൾ കൊണ്ട് കെട്ടിയ ബാഗേജുകൾ, ശീലക്കഷ്ണങ്ങൾ കൊണ്ട് കെട്ടിയ ബാഗേജുകൾ, നന്നായി പാക്ക് ചെയ്യാത്തതും വൃത്താകൃതിയിലുള്ളതുമായ ബാഗുകൾ, ടിക്കറ്റിൽ അനുവദിച്ചിട്ടുള്ളതിലുമധികം തൂക്കമുള്ള ലഗേജുകൾ, തുണി സഞ്ചികളിലെ ലഗേജുകൾ, നീളം കുടിയ വള്ളികളുള്ള ബാഗുകൾ എന്നിവയുമായി യാത്രയ്ക്ക് വരരുതെന്ന് അധികൃതർ ആവർത്തിച്ചു.