ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച കാരണം ഗൾഫ് കറൻസികൾക്ക് വൻ നേട്ടം. വിനിമയ നിരക്കിൽ ഇന്നലെ വൻ വ്യത്യാസമുണ്ടായി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പണമയച്ചവർക്ക് നേട്ടം ആശ്വാസമായി. കുവൈത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഒരു ദീനാറിന് 270 രൂപക്ക് മുകളിൽ ആണ് രേഖപ്പെടുത്തുന്നത്. ഇന്ന് സൌദി റിയാലിന് 22.29 രൂപയും, കുവൈത്തി ദീനാറിന് 271.42 രൂപയും, ഖത്തർ റിയാലിന് 22.89 രൂപയും, ബഹറൈൻ ദീനാറിന് 221.99 രൂപയും, ഒമാൻ റിയാലിന് 217.41രൂപയും, യുഎഇ ദിർഹത്തിന് 22.69 രൂപയുമാണ് ഇന്നത്തെ വിനിമയ നിരക്ക്.
യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ ഗൾഫ് കറൻസികളുടെ മൂല്യം ഉയർന്നു. ഉയർന്ന രീതിയിൽ ആണ് ഗൾഫ് കറൻസികൾ കരുത്താർജിച്ചത്. യു.എസിലെ നാണയപ്പെരുപ്പമാണ് ഡോളറിന് മേൽ ഗൾഫ് കറൻസികളുടെ മൂല്യം കൂട്ടിയത്. രൂപയുടെ മൂല്യം ഇടിഞ്ഞത് ഡോളർ ശക്തി പ്രാപിച്ചതും ആണ് ഗൾഫ് കറൻസികളുടെ മൂല്യം ഉയരാൻ കാരണം. ഇന്ത്യൻ പ്രവാസികൾക്ക് ഇരട്ടി ആനുകൂല്യം ആണ് വിഷയത്തിൽ ലഭിച്ചത്.
യുഎസിൽ നാണയപ്പെരുപ്പത്തിൽ ചില വിത്യാസങ്ങൾ ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ ഇത് തുടരും എന്നാണ് റിപ്പോർട്ട്. ഇവിടെയുള്ള ചെറിയ ചില മാറ്റങ്ങൾ വലിയ പ്രതിഫലനങ്ങൾ സൃഷ്ട്ടിക്കും. അതിനാൽ വീണ്ടും ഗൾഫ് കറൻസികൾ കരുത്ത് കാണിക്കും. ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്ന പ്രവണതയും തുടർന്നാൽ രൂപയുമായുള്ള ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് ഇനിയും ഉയർന്ന നിലയിൽ തന്നെ നിൽക്കും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ക്രൂഡോയില്‍ വില ഉയരുന്നതും ഇന്ത്യൻ രൂപക്ക് വലിയ തിരിച്ചടിയാണ്. അടുത്ത ദിവസങ്ങളിലും ഗൾഫ് കറൻസികളുടെ മൂല്യം ഉയർന്ന നിലയിൽ തന്നെ തുടരുമെന്നാണ് സാമ്പത്തിക രംഗത്തുള്ളവർ വിലിയിരുന്നത്.