ദമാം : കിഴക്കൻ പ്രവിശ്യയിൽ പെട്ട അൽഹസയിൽ മതകാര്യ പോലീസ് സജ്ജീകരിച്ച മൊബൈൽ മസ്ജിദ് അൽഹസ ഗവർണർ സൗദ് ബിൻ ത്വലാൽ ബിൻ ബദ്ർ രാജകുമാരൻ ഉദ്ഘാടനം ചെയ്തു. സമീപത്ത് മസ്ജിദുകളില്ലാത്ത വ്യാപാര കേന്ദ്രങ്ങളിലും മറ്റു തിരക്കേറിയ പ്രദേശങ്ങളിലും എളുപ്പത്തിൽ സജ്ജീകരിക്കാവുന്ന മൊബൈൽ മസ്ജിദിൽ മതകാര്യ പോലീസിന്റെ സന്ദേശം പ്രചരിപ്പിക്കാൻ സഹായിക്കുന്ന സ്‌ക്രീനുകളും മറ്റു നൂതന സാങ്കേതിക സൗകര്യങ്ങളുമുണ്ട്. കിഴക്കൻ പ്രവിശ്യ മതകാര്യ പോലീസ് മേധാവി ശൈഖ് മുഹമ്മദ് ബിൻ മറൂഇ ഖവാജി, അൽഹസ മേയർ എൻജിനീയർ ഉസാം ബിൻ അബ്ദുല്ലത്തീഫ് അൽമുല്ല, അൽഹസ മതകാര്യ പോലീസ് മേധാവി ശൈഖ് മുഹമ്മദ് ബിൻ ഇബ്രാഹിം അൽസുബൈത്ത് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
അൽഹസയിൽ ചലിക്കുന്ന പള്ളിക്ക് തുടക്കം
