ജിദ്ദ : നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളില്‍ ഒന്നായ മദീന റോഡ് വെള്ളിയും ശനിയും പുലര്‍ച്ചെ അടക്കുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. നടപ്പാലം പൊളിച്ചുനീക്കാന്‍ വേണ്ടി ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ചാണ് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് (തഹ് ലിയ) റോഡിനും സാരി സ്ട്രീറ്റിനും ഇടയിലുള്ള ഭാഗത്ത് മദീന റോഡ് അടക്കുന്നത്. നാളെ പുലര്‍ച്ചെ മൂന്നു മുതല്‍ രാവിലെ 11 വരെയും ശനി പുലര്‍ച്ചെ മൂന്നു മുതല്‍ 11 വരെയുമുള്ള സമയത്താണ് റോഡ് അടക്കുക.