GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദേശീയ ദിനത്തിന് അധിക അവധി അനുവദിച്ച് യു.എ.ഇ സര്‍ക്കാര്‍, മൂന്നു ദിവസം അവധി കിട്ടും

അബുദാബി : യു.എ.ഇ ദേശീയ ദിനം പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അധിക അവധി നല്‍കി. ഇതോടെ വാരാന്ത്യമടക്കം തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഡിസംബര്‍ 2, 3, 4 (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധിയായിരിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.
രണ്ടു ദിവസം മാത്രമേ അവധിയുണ്ടാകൂ എന്നും അധിക അവധി ഉണ്ടാകില്ലെന്നുമായിരുന്നു മന്ത്രാലയം നേരത്തെ അറിയിച്ചത്. ദേശീയ അവസരത്തോടനുബന്ധിച്ച് ഡിസംബര്‍ 2, 3 തീയതികളില്‍ ശമ്പളത്തോടെയുള്ള അവധി ദിവസങ്ങളായി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിലാണ് മാറ്റം. ദേശീയ ദിനത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതേ അവധി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!