ജിദ്ദ: ജിദ്ദ – മദീന റോഡിൻ്റെ ഒരു ഭാഗം വെള്ളിയാഴ്ചയും ശനിയാഴ്ചയും നിശ്ചിത സമയത്തേക്ക് മാത്രം അടക്കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.
പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് റോഡ് ( ശാറ തഹ് ലിയ) നും ശാറ സ്വാരിക്കും ഇടയിലുള്ള ഭാഗം ആണ് അടച്ചിടുക.
മേൽ പരാമർശിച്ച ഭാഗം വെള്ളിയാഴ്‌ച പുലർച്ചെ 3 മണി മുതൽ രാവിലെ 11 മണി വരെയും, ശനിയാഴ്ച പുലർച്ചെ 3 മണി മുതൽ രാവിലെ 11 മണി വരെയും ആണ് അടക്കുക .
മദീന റോഡിലെ നടപ്പാലം പൊളിച്ച് നീക്കുന്നതിന്റെ ഭാഗമായാണ് ട്രാഫിക് വിഭാഗവുമായി സഹകരിച്ച് ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.
മദീന വശത്തേക്ക് പോകുന്നവർ തഹ് ലിയ എക്സിറ്റ് വഴിയും ബലദ് ഭാഗത്തേക്ക് വരുന്നവർ ശാറ സ്വാരിയും ഉപയോഗിക്കണം. കൂടാതെ പാലം നീക്കം ചെയ്യുന്നതിനു മുംബും ശേഷവും ഉള്ള താത്ക്കാലിക വഴികളും ഉപയോഗിക്കാമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ജിദ്ദയിലെ മദീന റോഡ് അടക്കൽ: ഡ്രൈവർമാർ ഉപയോഗിക്കേണ്ട ബദൽ വഴികൾ അറിയാം
