ചോദ്യം: സ്‌പോൺസറുടെ അനുമതി പ്രകാരം അവധി എടുത്ത സമയം ഹൗസ് ഡ്രൈവറായ എന്നെ സ്‌പോൺസർ ഹുറൂബ് (ഒളിച്ചോട്ടക്കാരൻ) ആക്കി. രണ്ടു ദിവസം അവധി എടുത്തോളൂ എന്നു പറഞ്ഞ് പെരുന്നാൾ അവധി ദിവസങ്ങളിൽ എന്നെക്കൊണ്ട് അവധി എടുപ്പിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് സ്‌പോൺസർ വാട്‌സ്അപ്പിൽ അയച്ച സന്ദേശം എന്റെ കൈവശം തെളിവായുണ്ട്. ഈ വഞ്ചനക്കെതിരെ ഞാൻ എവിടെ, ആർക്കാണ് പരാതി നൽകേണ്ടത്?
ഉത്തരം: മനുഷ്യ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽ തർക്ക പരിഹാര അതോറിറ്റിയെയാണ് നിങ്ങൾ പരാതി നൽകാൻ സമീപിക്കേണ്ടത്. തനിക്കെതിരായ ഹുറൂബ് നിയമ വിരുദ്ധമാണെന്ന് കാണിച്ച് അപേക്ഷ മന്ത്രാലയ ഓഫീസിൽ നൽകണം. അതിൽ നിങ്ങളുടെ കൈവശമുള്ള തെളിവുകളുടെ കോപ്പിയും വെക്കണം. ഈ സ്‌പോൺസറുടെ കൂടെ തുടർന്ന് തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും റിലീസ് വേണമെന്നും ഇതോടൊപ്പം ആവശ്യപ്പെടുകയും ചെയ്യാം.