ജിദ്ദ : പെയ്ഡ് പാർക്കിംഗുകളിൽ ആദ്യത്തെ 20 മിനിറ്റ് സൗജന്യം അനുവദിക്കുന്ന തരത്തിൽ ബന്ധപ്പെട്ട വ്യവസ്ഥകൾ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ അംഗീകരിച്ചു. പാർക്കിംഗുകളുമായി ബന്ധപ്പെട്ട നിയന്ത്രണ ചട്ടക്കൂടിന്റെ ഭാഗമായും വാണിജ്യ സ്ഥാപനങ്ങളിൽ എത്തുന്ന ഉപയോക്താക്കൾക്ക് പാർക്കിംഗുകൾ ലഭ്യമാക്കാനും പെയ്ഡ് പാർക്കിംഗ് മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നത്. നിക്ഷേപങ്ങൾക്ക് അനുയോജ്യമായ നിയന്ത്രണ അന്തരീക്ഷം നൽകാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.
പാർക്കിംഗിൽ വാഹനം പ്രവേശിക്കുന്നതു മുതൽ പുറത്തിറങ്ങുന്നതു വരെയുള്ള ആദ്യത്തെ 20 മിനിറ്റ് സൗജന്യമായിരിക്കുമെന്ന് പുതിയ വ്യവസ്ഥകൾ അനുശാസിക്കുന്നു. വ്യാപാര സ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും പാർക്കിംഗുകളിൽ വികലാംഗർക്കുള്ള പാർക്കിംഗുകളും സൗജന്യമായിരിക്കും. പെയ്ഡ് പാർക്കിംഗുകളിൽ ക്യാഷ്, ഇലക്ട്രോണിക് പെയ്മെന്റ് ഉപകരണങ്ങൾ ഒരുക്കണമെന്നും വ്യവസ്ഥയുണ്ട്
സൗദിയിലെ പെയ്ഡ് പാർക്കിംഗുകളിൽ 20 മിനിറ്റ് സൗജന്യം
