ദമാം : നഗരത്തിന്റെ പടിഞ്ഞാറും വടക്കും മേഖലകളിലെ കനത്ത മഴയെ തുടർന്ന് കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റി കിംഗ് ഫഹദ് റോഡ് ടണൽ അടച്ചു.
മുൻകരുതൽ നടപടികളുടെ ഭാഗമായി കിംഗ് ഫഹദ് ടണൽ ഇരുവശത്തേക്കും അടച്ചതായി പ്രോജക്ട്‌സ് ആന്റ് കൺസ്ട്രക്ഷൻ റീജിയൻ സെക്രട്ടേറിയറ്റിന്റെ ഡെപ്യൂട്ടി സെക്രട്ടറി എഞ്ചിനീയർ മാസെൻ ബഖർജി വെളിപ്പെടുത്തി. ടണൽ വൈകാതെ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ മഴയും ഇടിമിന്നിലും തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രവചിക്കുന്നു. പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകും. മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.