ജിദ്ദ : പത്തുവയസിൽ താഴെയുള്ള കുട്ടികളെ തനിച്ച് വാഹനത്തിൽ കയറ്റിയാൽ 500 റിയാൽ പിഴ ചുമത്തുമെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി. മുതിർന്നവരുടെ അകമ്പടിയില്ലാതെ ചെറിയ കുട്ടികളെ വാഹനത്തിൽ കയറ്റാൻ പാടില്ല. ഇങ്ങിനെ ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കും. 300 മുതൽ 500 റിയാൽ വരെയാണ് ഈ നിയമലംഘനത്തിന് നൽകുന്ന പിഴ. നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ ഉത്തരവാദിത്തമാണ്, അവരെ തനിച്ച് വിടരുതെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.