റിയാദ് : ഗാസയിൽ ഇസ്രായിൽ നടത്തുന്ന മുഴുവൻ സൈനിക നടപടികളും ഉടൻ അവസാനിപ്പിക്കണമെന്നും ഗാസ മുനമ്പിലെ സാധാരണക്കാർക്ക് ആശ്വാസം പകരാൻ മാനുഷിക ഇടനാഴികൾ തുറക്കണമെന്നും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു. സൗദി മന്ത്രിസഭയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരപരാധികളായ സാധാരണക്കാർക്കും ആരോഗ്യ സൗകര്യങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ നടന്ന ക്രൂരമായ കുറ്റകൃത്യങ്ങൾ തടയാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.