അബുദാബി : മണല്‍പ്പരപ്പിലൂടെയുളള സാഹസിക ഡ്രൈവിംഗിനിടെ അപകടമുണ്ടായി ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ഷാര്‍ജ സെന്‍ട്രല്‍ മേഖലയിലെ അല്‍ ഫയ ഡ്യൂണ്‍സ് ഏരിയ അടച്ചിടാന്‍ പോലീസ് തീരുമാനിച്ചു.
ജനങ്ങളുടെ സുരക്ഷക്കു മുന്‍ഗണന നല്‍കുന്നതിനായാണ് ഈ തീരുമാനം. രാജ്യത്തിന്റെ സുരക്ഷാ നിയമങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച വൈകുന്നേരം അല്‍ ഫയ മരുഭൂമിയില്‍ ഓഫ് റോഡ് ഡ്രൈവിംഗിനിടെ അപകടത്തില്‍ ഒരു ഏഷ്യന്‍ യുവാവ് മരിക്കുകയും മറ്റൊരു ഏഷ്യക്കാരന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
നിയമവിരുദ്ധമായ ഓഫ്‌റോഡിംഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വാഹനമോടിക്കുന്നവരുടെയും അവരെ അനുഗമിക്കുന്ന വ്യക്തികളുടെയും ജീവന് അപകടമുണ്ടാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.