GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മരം മുറിക്കുന്നവരും വിറക് ഉല്‍പാദിപ്പിക്കുന്നവരും ശ്രദ്ധിക്കുക. വ്യാപക പരിശോധന


മക്കയില്‍ അനധികൃതമായി വിറക് വില്‍പ്പന നടത്തിയ ഏഴു പേര്‍ പിടിയില
മക്കയിൽ അനധികൃതമായി വിറകും കരി ഉല്‍പന്നങ്ങളും വില്‍പ്പന നടത്തിയതിന് ഏഴ് വിദേശികള്‍ പിടിയിലായി. രാജ്യം ശൈത്യത്തിലേക്ക് കടന്നതോടെ പരിസ്ഥിതി ജല, കൃഷി മന്ത്രാലയം പരിശോധന ശക്തമാക്കിയിയിട്ടുണ്ട്. പരിശോധനയിലാണ് ഇവർ പിടിയിലായത്. സൗദിയില്‍ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അനുമതിയില്ലാതെ മരം മുറിക്കുന്നതും വിറക് ഉല്‍പാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും. പാരിസ്ഥിതിക നിയമലംഘനങ്ങള്‍ തടയുന്നതിന് പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ സൗദി പരിസ്ഥിതി ജല കൃഷി മന്ത്രാലയം.
രാജ്യം ശൈത്യത്തിലേക്ക് കടന്നതോടെ അനധികൃതമായി മരം മുറിക്കുന്നതും വിറക് ഉല്‍പാദിപ്പിക്കുന്നതും വിപണനം നടത്തുന്നതും കര്‍ശനമായി ഗവൺമെൻറ് വിലക്കിയിട്ടുണ്ട്.
മക്കയിൽ പിടിയിലായത് നാല് സുഡാന്‍ പൗരന്‍മാരും മൂന്ന് ഈജിപ്ഷ്യന്‍ സ്വദേശികളുമാണ്. ഇവരില്‍ നിന്നും 115 ക്യുബിക് മീറ്ററിലധികം പ്രാദേശിക വിറകും കരിയും പിടിച്ചെടുത്തു. തുടര്‍ നടപടിക്കായി ഇവരെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.
ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് സൗദിയില്‍ കടുത്ത ശിക്ഷയും പിഴയുമാണ് ലഭിക്കുക. വിറക് ഉല്‍പന്നങ്ങള്‍ക്ക് ക്യുബിക് മീറ്ററിന് പതിനാറായിരം റിയാല്‍ പിഴയും ജയില്‍ ശിക്ഷയും വിദേശിയാണെങ്കില്‍ നാടുകടത്തുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!