ചോദ്യം: എക്‌സിറ്റ് റീ എൻട്രി വിസ ഇഷ്യു ചെയ്ത ശേഷം നാട്ടിലേക്കു പോകാതെ അതു റദ്ദാക്കിയാൽ അടച്ച പണം തിരിച്ചു കിട്ടുമോ? ഇഷ്യു ചെയ്തുവെങ്കിലും നാട്ടിൽ പോകാതെ റദ്ദാക്കിയ ശേഷം പിന്നീട് റീഎൻട്രി ഇഷ്യു ചെയ്താൽ അതിന് വേറെ ഫീസ് നൽകേണ്ടതുണ്ടോ. ആറു മാസത്തേക്കാണ് ഞാൻ എക്‌സിറ്റ് റീ എൻട്രി അടിച്ചിരുന്നത്. അതിന് നൽകിയ 600 റിയാൽ തിരിച്ചു കിട്ടാൻ മാർഗമുണ്ടോ? തിരിച്ചു കിട്ടിയില്ലെങ്കിലും അതേ തുക വീണ്ടും റീഎൻട്രിക്കായി ഉപയോഗിക്കാമോ?
ഉത്തരം: വിസ ഇഷ്യു ചെയ്ത ശേഷം അതുപയോഗിച്ചില്ലെങ്കിലും അടച്ച പണം തിരിച്ചു കിട്ടില്ല. റദ്ദാക്കിയ ശേഷം അതേ തുകക്കു വീണ്ടും വിസ ഇഷ്യു ചെയ്യാനാവില്ല. ഉപയോഗിക്കാതെ റദ്ദാക്കിയതാണെങ്കിലും വീണ്ടും വിസ ലഭിക്കണമെങ്കിൽ വീണ്ടും പണമടക്കണം. വിസ ഇഷ്യു ചെയ്താലുടൻ ബാങ്കിൽനിന്ന് ഇതിനായി അടച്ച തുക ജവാസാത്തിലേക്ക് ബാങ്ക് ട്രാൻസ്ഫർ ചെയ്യും.
ആറു മാസ കാലാവധിയുള്ള പാസ്‌പോർട്ടുമായി രാജ്യാന്തര യാത്ര സാധിക്കുമോ?
എക്‌സിറ്റ് റീ എൻട്രി നീട്ടി നൽകൽ
ചോദ്യം: എന്റെ ഇഖാമക്ക് എട്ടു മാസത്തെ കാലാവധിയുണ്ട്. ഇപ്പോൾ ഞാൻ നാട്ടിലാണ്. പക്ഷേ, എന്റെ റീ എൻട്രി കാലാവധി കഴിഞ്ഞിരിക്കുന്നു. നാട്ടിലായിരിക്കെ എന്റെ എക്‌സിറ്റ് റീ എൻട്രി സ്‌പോൺസർക്ക് നീട്ടി നൽകാൻ കഴിയുമോ. അങ്ങനെയെങ്കിൽ നിലവിലെ ഇഖാമയിൽ തന്നെ എനിക്ക് സൗദിയിലേക്ക് തിരിച്ചു വരാൻ കഴിയുമോ?
ഉത്തരം: ഒളിച്ചോടിയ ആൾ എന്ന രീതിയിൽ നിങ്ങളുടെ സ്റ്റാറ്റസിൽ സ്‌പോൺസർ മാറ്റം വരുത്തിയിട്ടില്ലെങ്കിൽ നിങ്ങൾ നാട്ടിലായിരിക്കെ കാലാവധി കഴിഞ്ഞാലും ഇഖാമക്ക് കാലാവധി ഉള്ള സാഹചര്യത്തിൽ സ്‌പോൺസർക്ക് എക്‌സിറ്റ് റീ എൻട്രി നീട്ടാനാവും. അങ്ങനെ കാലാവധി നീട്ടി ലഭിച്ചാൽ അതേ ഇഖാമയിൽ തന്നെ നിങ്ങൾക്കു തിരിച്ചു സൗദിയിൽ എത്താൻ കഴിയും.