ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

സൗദിയിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങാൻ എയർ ഇന്ത്യ എക്സ്പ്രസ്

ദുബായ് : യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലേക്കുള്ള ശേഷി വര്‍ധിപ്പിക്കാനും ഇന്ത്യയിലെ വിവിധ ടയര്‍ 2, 3 നഗരങ്ങളിലെ ഗള്‍ഫ് യാത്രക്കാര്‍ക്ക് മികച്ച കണക്റ്റിവിറ്റി നല്‍കാനും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ശ്രമിക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് പറഞ്ഞു.

‘സൗദി അറേബ്യയിലേക്കാണ് കൂടുതല്‍ സര്‍വീസുകള്‍ ഉദ്ദേശിക്കുന്നത്. ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലും വര്‍ധിപ്പിക്കും. യു.എ.ഇക്കും കേരളത്തിനുമിടയില്‍, വിപണി വളരെ മികച്ചതാണ്. കണ്ണൂരില്‍നിന്നുള്ള സര്‍വീസ് വര്‍ധിപ്പിക്കാനും ശ്രമിക്കും. കേരളത്തിലെ നഗരങ്ങള്‍ക്കപ്പുറം ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലേക്കും കണക്ടിവിറ്റി വാഗ്ദാനം ചെയ്യും. അതുവഴി യു.എ.ഇയിലെയും ഗള്‍ഫ് മേഖലയിലെയും ആളുകള്‍ക്ക് ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ മികച്ച കണക്ടിവിറ്റി ലഭിക്കും- അലോക് സിംഗ് പറഞ്ഞു.

ബജറ്റ് കാരിയറായ എക്‌സപ്രസ് ഇന്ത്യക്കും യു.എ.ഇക്കുമിടയില്‍ ആഴ്ചയില്‍ 195 വിമാനങ്ങള്‍ നടത്തുന്നു. ദുബായിലേക്ക് 80, ഷാര്‍ജയിലേക്ക് 77, അബുദാബിയിലേക്ക് 31, റാസല്‍ ഖൈമയിലേക്ക് 5, അല്‍ ഐനിലേക്ക് 2 എന്നിങ്ങനെയാണ് സര്‍വീസുകള്‍. ഗള്‍ഫ് മേഖലയിലുടനീളം, ആഴ്ചയില്‍ 308 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!