ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

വ്യാജ വിവരങ്ങൾ സമർപ്പിച്ച് വിസ നേടിയ 177 പേരെ സൗദി വിമാനതാവളത്തിൽനിന്ന് തിരിച്ചയച്ചു

ജിദ്ദ : വ്യാജ വിവരങ്ങൾ സമർപ്പിച്ച് വിസ നേടിയ 177 നൈജീരിയക്കാരെ എയർപോർട്ടിൽ നിന്ന് തിരിച്ചയച്ചു. നൈജീരിയയിലെ സ്വകാര്യ വിമാന കമ്പനിയായ പീസ് എയറിൽ എത്തിയ 264 യാത്രക്കാരിൽ 177 പേരെയാണ് വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചത്. സൗദിയിൽ പ്രാബല്യത്തിലുള്ള നിയമങ്ങളും നിയമാവലികളും അനുസരിച്ച് പ്രവേശന വ്യവസ്ഥകൾ പൂർണമല്ലാത്തതിനാലാണ് നൈജീരിയൻ യാത്രക്കാരെ തിരിച്ചയച്ചതെന്ന് നൈജീരിയയിലെ സൗദി എംബസി പ്രസ്താവനയിൽ പറഞ്ഞു.
വിസാ അപേക്ഷകളിൽ ഇവർ തെറ്റായ വിവരങ്ങളാണ് സമർപ്പിച്ചിരുന്നത്. സൗദിയിൽ മുഴുവൻ സന്ദർശകർക്കും ബാധകമായ നിയമങ്ങളും നടപടിക്രമങ്ങളും എല്ലാവരും പാലിക്കണം. വ്യവസ്ഥകൾ പൂർണമാണെന്ന് ഉറപ്പുവരുത്താൻ സ്വദേശങ്ങളിൽ നിന്ന് സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായി ആവശ്യമായ രേഖകളെല്ലാം നന്നായി പരിശോധിക്കണം. വ്യാജ വിവരങ്ങൾ സമർപ്പിച്ച് സൗദിയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചയക്കുന്നത് നൈജീരിയക്കാർക്കു മാത്രം ബാധകമായ നടപടിയല്ല. ഏതു രാജ്യങ്ങളിൽ നിന്നും വരുന്നവർക്കും ഇത് ബാധകമാണെന്നും സൗദി എംബസി പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!