നജ്‌റാൻ : സൗദിവൽക്കരണ തീരുമാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നജ്‌റാൻ പ്രവിശ്യ സൗദിവൽക്കരണ കമ്മിറ്റി നജ്‌റാൻ നഗരത്തിലും ഹബൂനയിലും പ്രവർത്തിക്കുന്ന ഹോട്ടലുകളിലും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളിലും പരിശോധനകൾ നടത്തി. നജ്‌റാനിലെയും ഹബൂനയിലെയും 56 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. ഒമ്പതു സൗദി യുവതികൾ അടക്കം 110 സ്വദേശികളും 13 വിദേശികളും ഇവിടങ്ങളിൽ ജോലി ചെയ്യുന്നതായി കണ്ടെത്തി. സൗദിവൽക്കരിച്ച തൊഴിലിൽ ഒരു വിദേശി ജോലി ചെയ്യുന്നതായും വ്യക്തമായി. ഈ തൊഴിലാളിക്കു പകരം സൗദി ജീവനക്കാരനെ നിയമിക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നു