റിയാദ് : സൗദി അറാംകൊ കമ്പനിയും സാബിക്കും കൂടുതല്‍ വനിതകളെ ജോലിക്കു വെക്കണമെന്ന് ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. ഊര്‍ജ മന്ത്രാലയത്തില്‍ ഇപ്പോള്‍ 410 ലേറെ വനിതാ ജീവനക്കാരുണ്ട്. 2019 ല്‍ താന്‍ ഊര്‍ജ മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ മന്ത്രാലയത്തില്‍ ആറു വനിതാ ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നതെന്നും മിസ്‌ക് ഗ്ലോബല്‍ ഫോറത്തില്‍ പങ്കെടുത്ത് ഊര്‍ജ മന്ത്രി പറഞ്ഞു.
സൗദി കമ്പനികളിൽ വനിതകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന്; സൗദി ഊർജ്ജമന്ത്രി
