ജിദ്ദ : മക്ക നഗരത്തിലും ജിദ്ദയിലും മക്ക മേഖലയിലെ മറ്റ് അഞ്ച് ഗവർണറേറ്റുകളിലും ഇന്ന് (ചൊവ്വ-നവംബർ-14) രാത്രി 12:00 മുതൽ നാളെ ഉച്ചയ്ക്ക് 1:00 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. റാബിഗ്, ഖുലൈസ്, അൽകാമിൽ, അൽജമൂം, ബഹ്‌റ എന്നിവടങ്ങളിലും അലർട്ടുണ്ട്.
ഈ മേഖലകളിൽ കനത്ത മഴ, അതിവേഗ കാറ്റ്, ആലിപ്പഴ വർഷം, പേമാരി, ഇടിമിന്നൽ എന്നിവ ഈ ഗവർണറേറ്റുകളെ ബാധിക്കും. സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു.സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും അടുത്ത ആഴ്ച പകുതി വരെ മഴ തുടരുമെന്നാണ് പ്രാഥമിക പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും വെള്ളപ്പൊക്ക പാതകൾ, വെള്ളക്കെട്ടുകൾ, താഴ്‌വരകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്നും അപകടസാധ്യതയുള്ളതിനാൽ നീന്താൻ പോകരുതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച വരെ ഇടിമിന്നലിന് സാധ്യതയുണ്ട്.