ജിദ്ദ : ജിദ്ദയിലും മക്കയിലും മക്ക മേഖലയിലെ മറ്റ് അഞ്ച് ഗവർണറേറ്റുകളിലും നാളെ( ബുധന്‍) സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. റാബിഗ്, ഖുലൈസ്, അൽകാമിൽ, അൽജമൂം, ബഹ്‌റ എന്നിവടങ്ങളിലെ സ്‌കൂളുകൾക്കാണ് ജിദ്ദക്കും മക്കക്കും പുറമെ അവധിയുള്ളത്.
ഈ മേഖലകളിൽ കനത്ത മഴ, അതിവേഗ കാറ്റ്, ആലിപ്പഴ വർഷം, പേമാരി, ഇടിമിന്നൽ എന്നിവ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചിരുന്നു.
ശക്തമായ മഴ തുടരുന്നു; ജിദ്ദയിലും മക്കയിലും നാളെ സ്കൂളുകൾക്ക് അവധി
