GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

താല്‍ക്കാലിക വെടിനിര്‍ത്തലിന് പകരം ബന്ദിമോചനം, ഖത്തര്‍ മധ്യസ്ഥതയില്‍ ചര്‍ച്ച

ദോഹ : ഒന്നോ രണ്ടോ ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി ഗാസയില്‍ തടവിലാക്കപ്പെട്ട 10-15 ബന്ദികളെ മോചിപ്പിക്കുന്നതിന് ഇസ്രായിലും ഹമാസും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഖത്തര്‍ മധ്യസ്ഥത വഹിക്കുകയാണെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
‘ഒന്നോ രണ്ടോ ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി 10-15 ബന്ദികളെ മോചിപ്പിക്കാന്‍ യു.എസുമായി ഏകോപിപ്പിച്ച് ഖത്തര്‍ മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഒക്ടോബര്‍ 20 ന് ഹമാസ് രണ്ട് അമേരിക്കന്‍ ബന്ദികളെ മോചിപ്പിച്ചിരുന്നു. പ്രായമായ രണ്ട് ഇസ്രായിലി സ്ത്രീകളെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വിട്ടയച്ചു. ഇസ്രായിലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 1,400 പേരെ വധിച്ച ഹമാസ് 240 ഓളം പേരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോയിരുന്നു. ഇവരില്‍ ഇസ്രായിലികളും വിദേശ പൗരന്മാരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!