അബുദാബി : തിരക്കുള്ള സമയങ്ങളില്‍ യു.എ.ഇ റോഡുകളില്‍ ചില പ്രത്യേക വാഹനങ്ങള്‍ക്ക് ഗതാഗത നിരോധം ഏര്‍പ്പെടുത്തുമെന്ന് അബുദാബി പോലീസ് ഫേസ്ബുക്കില്‍ അറിയിച്ചു.
നവംബര്‍ 13 തിങ്കളാഴ്ച രാവിലെ 6.30 മുതല്‍ 9 വരെയും വൈകിട്ട് 3 മുതല്‍ 6 വരെയും ഗതാഗത നിരോധം ഉണ്ടായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
ഈ സമയത്ത് ഭാരവാഹനങ്ങള്‍ നിരത്തിലിറക്കില്ല. ശൈഖ് മക്തൂം ബിന്‍ റാഷിദ് സ്ട്രീറ്റ് വഴി ഷ്വാമഖിലേക്കുള്ള സുയിഹാന്‍ റോഡില്‍നിന്നു ഇരു ദിശകളിലേക്കും ‘മഫ’ ട്രക്ക് പാലം വരെയും ഇത് നടപ്പാക്കും.
ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റില്‍നിന്ന് സായിദ് മിലിട്ടറി റൗണ്ട് എബൗട്ടിലേക്ക് അല്‍അദ്‌ല റോഡിലൂടെ അല്‍റൗദ (അബുദാബി അല്‍ ഐന്‍ ട്രക്ക് റോഡ്) വരെയുള്ള ബദല്‍ റൂട്ട് ഉപയോഗിക്കണമെന്ന് ഹെവി വാഹനങ്ങളോട് അധികൃതര്‍ അഭ്യര്‍ഥിച്ചു.