റിയാദ് : ഗാസയിലെ നിലവിലെ സംഭവ വികാസങ്ങൾക്കിടയിൽ അറബ്-ആഫ്രിക്കൻ ഉച്ചകോടി മാറ്റിവച്ചതായി സൗദി അറേബ്യ അറിയിച്ചു. അറബ് ലീഗിന്റെ സെക്രട്ടറിയേറ്റിന്റെയും ആഫ്രിക്കൻ യൂണിയൻ കമ്മീഷന്റെയും ഏകോപനത്തിലാണ് അറബ് ആഫ്രിക്കൻ ഉച്ചകോടി മാറ്റിവെച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും. ഗാസയിലെ നിലവിലെ സംഭവവികാസങ്ങൾക്ക് മറുപടിയായാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. അസാധാരണമായ അറബ് ഉച്ചകോടി ഈ മാസം 11ന് റിയാദിൽ നടക്കുന്നുണ്ട്. അറബ്-ആഫ്രിക്കൻ ഉച്ചകോടിയും 11ന് നടത്താനായിരുന്നു തീരുമാനം.
അറബ്-ആഫ്രിക്കൻ ഉച്ചകോടി മാറ്റിവെച്ചു
