ജിദ്ദ : ജിദ്ദയുടെ ആകാശത്ത് കൂറ്റൻ കാർമേഘങ്ങൾ. കാലാവസ്ഥ പ്രവചിക്കുന്ന റഡാറിലാണ് മഴ മേഘങ്ങൾ ദൃശ്യമാകുന്നത്. ചില ഭാഗങ്ങളിൽ കനത്ത മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വൈകിട്ട് മുതൽ മക്കയുടെ ചില ഭാഗങ്ങളിലും ജിദ്ദയിലെ ചിലയിടങ്ങളിലും കാര്യമായ മഴ പെയ്യുന്നുണ്ട്. ജിദ്ദയുടെ കിഴക്ക് ഭാഗത്ത് നിലവില്‍ കനത്ത മഴ പെയ്യുന്നുണ്ട്. മറ്റിടങ്ങളില്‍ മിതമായ മഴയും പെയ്യുന്നു. നാളെയും മഴ പെയ്യുമെന്നും ഇന്നത്തെ ശക്തിയുണ്ടാകില്ലെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.