ജിദ്ദ : സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളേയും (തിങ്കള്‍,ചൊവ്വ) ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.
മക്ക മേഖലയില്‍ തായിഫ്, ജുമൂം, ജിദ്ദ, ബഹ്‌റ, റാബിഗ്, ഖുലൈസ് തുടങ്ങിയ സ്ഥലങ്ങളില്‍ മിതമായും സാമാന്യം ശക്തമായും മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചനം.