ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

റാബിഗിൽ മഴവെള്ളപ്പാച്ചിൽ മുറിച്ചു കടക്കുന്നതിനിടെ കാർ യാത്രികനെ രക്ഷിച്ചു, വൈകാതെ ശിക്ഷയും

ജിദ്ദ : റാബിഗിൽ വാഹനവുമായി മഴവെള്ളപ്പാച്ചിലിൽ കുടുങ്ങിയ സാഹസിക യാത്രക്കാരനെ സിവിൽ ഡിഫൻസ് വിഭാഗത്തിലെ അടിയന്തര സഹായ വിഭാഗം രക്ഷിച്ചു. സുരക്ഷ വകുപ്പുകളുടെ മുന്നറിയിപ്പുകൾ അവഗണിച്ച് മഴവെള്ളപ്പാച്ചിൽ മുറിച്ചു കടന്ന് സാഹസികത കാണിക്കാൻ ശ്രമിച്ചതിന് കാർയാത്രക്കാരനെതിരെ സൗദി ട്രാഫിക് വിഭാഗവുമായി ബന്ധപ്പെട്ട് പിഴയും നൽകിയതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. കാലാവസ്ഥ വ്യതിയാന മുന്നറിയിപ്പിനോടൊപ്പം മഴവെള്ളപ്പാച്ചിലുള്ള സമയങ്ങളിലും വെള്ളക്കെട്ടുകളിലും ഉല്ലാസത്തിനെത്തരുതെന്നും സാഹസികതക്ക് മുതിരരുതെന്നും സിവിൽ ഡിഫൻസ് വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് അയ്യായിരം മുതൽ പതിനായിരം റിയാൽ വരെ പിഴയീടാക്കുമെന്നതാണ് ഇതു സംബന്ധിച്ച നിയമാവലി അനുശാസിക്കുന്നത്. യാത്രക്കാരും മറ്റുള്ളവരുമായി മഴവെള്ളപ്പാച്ചിലിലും വെള്ളക്കെട്ടുകളിലും കുടുങ്ങിയ ഏതാനും പേരെ കഴിഞ്ഞ ദിവസങ്ങളിൽ സിവിൽ ഡിഫൻസ് വിഭാഗം രക്ഷപ്പെടുത്തിയിരുന്നു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!