റിയാദ്: ഒരു വ്യക്തിയുടെ കൈവശമുള്ള സർട്ടിഫിക്കറ്റുകൾ പരിഗണിക്കാതെ തന്നെ തൊഴിൽ വിപണിയിൽ പ്രാവീണ്യമുള്ള കഴിവുകളാണ് തൊഴിൽ വിപണി അന്വേഷിക്കുന്നതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് മുഹമ്മദ് അൽ റിസ്ഖി പറഞ്ഞു.
സർട്ടിഫിക്കറ്റ് എന്നാൽ കോഴ്‌സ് ഹോൾഡർ നേടിയെന്ന് തെളിയിക്കുന്ന ഒരു ഔദ്യോഗിക രേഖയാണെന്നും “അൽ-ഇഖ്ബാരിയ” ചാനലിലെ “120” പ്രോഗ്രാമുമായുള്ള ചർച്ചയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കോഴ്‌സുകളിൽ നിന്ന് ഉയർന്നുവരുന്ന ഫലങ്ങൾ, പരിശീലനം നേടുന്നവർ തീർച്ചയായും അവന്റെ പ്രകടനത്തിൽ പ്രതിഫലിക്കുന്നു.
ചില കഴിവുകൾക്ക് പരിശീലനം ആവശ്യമാണെന്നും മന്ത്രാലയ വാക്താവ് മുഹമ്മദ് അൽ റിസ്ഖി പറഞ്ഞു.
ജോലിക്ക് വേണ്ടി ഇനി സർട്ടിഫിക്കറ്റുമായി സൗദിയിലേക്ക് ഓടിക്കയറണ്ട; സൗദി അറേബ്യക്ക് ആവശ്യം സർട്ടിഫിക്കറ്റുകൾ അല്ല കോളിറ്റിയും കഴിവുമുള്ള വിദഗ്ധരെയാണ്
