മക്ക : സയണിസ്റ്റ് ആക്രമണകാരികൾ ഗാസയിൽ ചെയ്യുന്നത് മതവും നിയമവും ആചാരവും അംഗീകരിക്കാത്ത കാര്യങ്ങളാണെന്ന് ഹറം മതകാര്യ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. അവർ പവിത്രതകളും വിശുദ്ധ കേന്ദ്രങ്ങളും അക്രമാസക്തമായി ലംഘിക്കുന്നു. ഒരു മനുഷ്യാവകാശത്തെയും അവർ മാനിക്കുന്നില്ല. സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാനുള്ള നിരപരാധികളായ ഫലസ്തീനികളുടെ അടസ്ഥാന അവകാശങ്ങൾ സയണിസ്റ്റുകൾ കവർന്നിരിക്കുകയാണെന്നും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.