മക്ക : മക്കക്കും ജിദ്ദക്കുമിടയിൽ ജുമൂമിലെ ഹുദ അൽശാമിൽ കനത്ത മഴക്കിടെയുണ്ടായ ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഹുദ അൽശാമിലെ റോഡുകളിൽ വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ച് കിടക്കുന്നതിന്റെ ഫോട്ടോകൾ സാമൂഹികമാധ്യമ ഉപയോക്താക്കൾ പങ്കുവെച്ചു. വൈദ്യുതി പോസ്റ്റുകൾ പതിച്ച് മറ്റു നാശനഷ്ടങ്ങളോ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.