GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ കനത്ത മഴ; വാഹനങ്ങൾ വെള്ളത്തിൽ അകപ്പെട്ടു

ദമാം : സൗദി അറേബ്യയില്‍ ദമാമിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴ പെയ്തു . രാവിലെ മുതല്‍ തന്നെ അന്തരീക്ഷം മഴ മേഘങ്ങളാല്‍ നിറഞ്ഞിരുന്നെങ്കിലും ഉച്ചക്ക് ശേഷമാണ് മഴ പെയ്തു തുടങ്ങിയത്.
സൗദിയിലെ ദമാം സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ അനുഭവപ്പെട്ട കനത്ത മഴയില്‍ വാഹന ഗതാഗതം വഴി തിരിച്ച് വിടുകയും നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ അകപ്പെടുകയും ചെയ്തു. ഇത്തരം കാലാവസ്ഥയില്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!