അബുദാബി : 2023 നവംബര്‍ ഒന്നു മുതല്‍ എമിറേറ്റിലെ ഒരു പ്രധാന റോഡില്‍ വേഗപരിധി കുറക്കുന്നതായി അബുദാബി പോലീസ് അറിയിച്ചു.
അല്‍ ഐന്‍ മേഖലയിലെ ഖാലിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലെ പുതിയ വേഗപരിധിയെക്കുറിച്ച്, എക്‌സിലാണ് അതോറിറ്റി അറിയിച്ചത്. വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറയും.
അല്‍ ഗെയ്ല്‍ റൗണ്ട് എബൗട്ടിനും അല്‍ സറൂജ് റൗണ്ട് എബൗട്ടിനും ഇടയില്‍ ഇരു ദിശകളിലും മാറ്റിയ വേഗപരിധി പ്രാബല്യത്തിലാകും.
ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം. വാഹനമോടിക്കുന്ന എല്ലാവരും പുതിയ വേഗപരിധി പാലിക്കാനും റോഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും നിര്‍ദ്ദേശിച്ചു.