ദുബായ്- ദുബായ് മെട്രോയില്‍ പുതിയ 30 കിലോമീറ്റര്‍ ബ്ലൂ ട്രാക്ക് നിലവില്‍ വരും. പാതയുടെ രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിനുമായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അടുത്തിടെ ടെന്‍ഡര്‍ നല്‍കി.
‘ദുബായുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക, നഗര വളര്‍ച്ചയെ നേരിടാന്‍’ ലക്ഷ്യമിടുന്ന ബ്ലൂ ലൈന്‍ നിലവിലുള്ള റെഡ്, ഗ്രീന്‍ മെട്രോ ലൈനുകള്‍ക്കിടയിലാട്ടാകും വരിക. 30 കിലോമീറ്ററില്‍ 15.5 കിലോമീറ്റര്‍ ഭൂമിക്കടിയിലും 14.5 കിലോമീറ്റര്‍ ഉയരത്തിലും ആയിരിക്കും.
ബ്ലൂ ലൈനില്‍ 14 സ്‌റ്റേഷനുകള്‍ ഉണ്ടാകും: ഒരു പ്രധാന സ്‌റ്റേഷന്‍ ഉള്‍പ്പെടെ ഏഴെണ്ണം മുകളിലും ഒരു ഇന്റര്‍ചേഞ്ച് സ്‌റ്റേഷന്‍ ഉള്‍പ്പെടെ അഞ്ച് എണ്ണം ഭൂഗര്‍ഭ സ്റ്റേഷനുകളുമാകും.ഒപ്പം രണ്ട് എലവേറ്റഡ് ട്രാന്‍സ്ഫര്‍ സ്‌റ്റേഷനുകളും ബ്ലൂ ലൈനിന്റെ ഭാഗമാകും.