ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു

അബുദാബി : യു.എ.ഇ ഡിസംബറിലെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. നവംബറിനെ അപേക്ഷിച്ച് വില കുറഞ്ഞു. നിരക്കുകള്‍ ഇങ്ങനെ: സൂപ്പര്‍ 98 പെട്രോള്‍: 2.96 ദിര്‍ഹം (പഴയനിരക്ക്: 3.03 ദിര്‍ഹം)സ്‌പെഷല്‍ 95 പെട്രോള്‍: 2.85 ദിര്‍ഹം (2.92)ഇ പ്ലസ് 91 പെട്രോള്‍: 2.77 ദിര്‍ഹം (2.85)ഡീസല്‍: 3.19 ദിര്‍ഹം (3.42)

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

അബുദാബി- അല്‍ദന്ന റെയില്‍വേ സര്‍വീസ് സ്ഥാപിക്കും

അബുദാബി : അബുദാബി നഗരത്തിനും അല്‍ ദഫ്രയിലെ അല്‍ ദന്നയ്ക്കും ഇടയില്‍ റെയില്‍വേ സര്‍വീസുകള്‍ സ്ഥാപിക്കുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചു. യു.എ.ഇ നാഷണല്‍ റെയില്‍ നെറ്റ്വര്‍ക്കിന്റെ ഡെവലപ്പറും ഓപ്പറേറ്ററുമായ ഇത്തിഹാദ് റെയിലും അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും (അഡ്നോക്) തമ്മില്‍ ഇതു സംബന്ധിച്ച കരാര്‍ ഒപ്പുവച്ചു. അബുദാബിയില്‍നിന്ന് 250 കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അല്‍ ദന്നയില്‍ 29,000 പേര്‍ താമസിക്കുന്നുണ്ട്. 1970-കളില്‍ അഡ്നോക്കിലെ വ്യാവസായിക ജീവനക്കാരെ പാര്‍പ്പിക്കാനുള്ള സ്ഥലമായി മാറിയതോടെയാണ് ഈ ഗ്രാമീണ മരുഭൂമി നഗരമായി മാറാന്‍ […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയുമായി സൈനിക മേഖലയില്‍ സഹകരിക്കാന്‍ ഒരുങ്ങി ഇറാന്‍

ജിദ്ദ : സൈനിക, പ്രതിരോധ മേഖലകളില്‍ പരസ്പരം സഹകരിക്കുന്നതിനെ കുറിച്ച് സൗദി, ഇറാന്‍ ചര്‍ച്ച. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ സായുധ സേന ചീഫ് ഓഫ് ദി ജനറല്‍ സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബാഖിരിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക, പ്രതിരോധ മേഖലകളില്‍ സഹകരിക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്തത്.ഇറാന്‍ സായുധസേനാ മേധാവി സൗദി പ്രതിരോധ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവിയിളവ് മൂന്നു മാസം കൂടി

റിയാദ് : ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയിളവ് ഇനി മൂന്നു മാസം കൂടി. ശഅ്ബാന്‍ 15 ന് അഥവാ ഫെബ്രുവരി 25 വരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്ന് മാനവശേഷി സാമൂഹിക മന്ത്രാലയം അറിയിച്ചു. ഒമ്പതില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഇഖാമ പുതുക്കുമ്പോള്‍ ലെവിയിളവ് നേരത്തെ മൂന്നു വര്‍ഷത്തേക്കായിരുന്നു അനുവദിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ സമയപരിധി അവസാനിക്കാനിരിക്കെ സൗദി മന്ത്രിസഭ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കിയതായിരുന്നു.ഉമയായ സൗദി പൗരന്‍ സ്ഥാപനത്തിന്റെ ഗോസി എകൗണ്ടില്‍ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇയിൽ അഞ്ഞൂറിന്റെ പുതിയ ദിർഹം, നോട്ടിൽ സുരക്ഷാ ചിപ്പും 

ദുബായ്- യു.എ.ഇ സെൻട്രൽ ബാങ്ക് 500 ദിർഹത്തിന്റെ പുതിയ പോളിമർ നോട്ട് പുറത്തിറക്കി.നോട്ട് നാളെ(നവംബർ 30 വ്യാഴം) മുതൽ പ്രാബല്യത്തിൽ വരും. എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി നിലവിലുള്ള അതേ നീല നിറത്തിലാണ് പുതിയ നോട്ട് പുറത്തിറക്കുന്നത്. സംസ്‌കാരവും ടൂറിസവും ഉൾപ്പെടെയുള്ള യു.എ.ഇയുടെ സുസ്ഥിര വികസനവും രാജ്യത്തിന്റെ അതുല്യ മാതൃകകളും എടുത്തുകാണിക്കുന്ന ഡിസൈനാണ് പുതിയ നോട്ടിന്. എക്‌സ്‌പോ സിറ്റി ദുബായിലെ ടെറ സസ്‌റ്റൈനബിലിറ്റി പവലിയന്റെ ഉദാത്ത വാസ്തുവിദ്യയുടെ ഒരു ചിത്രമാണ് നോട്ടിന്റെ മുൻഭാഗത്ത്. പിറകുവശത്ത് ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിനെ […]

SAUDI ARABIA - സൗദി അറേബ്യ

സൗദി ബാങ്കുകളുടെ ലാഭത്തിൽ 12.5 ശതമാനം വളർച്ച

ജിദ്ദ : ഈ വർഷം ആദ്യത്തെ പത്തു മാസത്തിനിടെ സൗദിയിൽ പ്രവർത്തിക്കുന്ന ബാങ്കുകളുടെ ലാഭത്തിൽ 12.5 ശതമാനം വളർച്ച രേഖപ്പെടുത്തി. ജനുവരി മുതൽ ഒക്‌ടോബർ അവസാനം വരെയുള്ള കാലത്ത് സൗദി ബാങ്കുകൾ 64.5 ബില്യൺ റിയാലാണ് ലാഭം കൈവരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 57.3 ബില്യൺ റിയാലായിരുന്നു. ഈ വർഷം ബാങ്കുകൾ കൈവരിച്ച ലാഭം സർവകാല റെക്കോർഡ് ആണ്. ഒക്‌ടോബറിൽ ബാങ്കുകളുടെ ലാഭം 2.4 ശതമാനം തോതിൽ വർധിച്ച് 6.2 ബില്യൺ റിയാലായി. കഴിഞ്ഞ […]

SAUDI ARABIA - സൗദി അറേബ്യ

ഗാസ യുദ്ധം അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസ്യതക്ക് ആഘാതമേൽപിച്ചു – സൗദി അറേബ്യ

ജിദ്ദ : ഗാസക്കെതിരായ ഇസ്രായിലിന്റെ ആക്രമണം അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസ്യതക്ക് കനത്ത ആഘാതമേൽപിക്കുകയും മാനവരാശിക്ക് ആഴത്തിലുള്ള മുറിവുണ്ടാക്കുകയും ചെയ്തതായി സൗദി അറേബ്യ വ്യക്തമാക്കി. ഹേഗിൽ രാസായുധ നിരോധന കരാറിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ 28-ാമത് സമ്മേളനത്തിൽ പങ്കെടുത്ത് നെതർലാൻഡ്‌സിലെ സൗദി അംബാസഡറും രാസായുധ നിരോധന സംഘടനയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധിയുമായ സിയാദ് അൽഅതിയ്യയാണ് ഇക്കാര്യം പറഞ്ഞത്. ഇസ്രായിലിന്റെ ഗാസ ആക്രമണത്തെ സൗദി അറേബ്യ കടുത്ത ഭാഷയിൽ അപലപിക്കുന്നു. ഗാസ ആക്രമണം അന്താരാഷ്ട്ര സംവിധാനത്തിന്റെ സത്തയെയും അതിന്റെ നിയമപരമായ […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഇലക്ട്രിക് വിമാന സർവീസിന് അമേരിക്കയുമായി കരാർ

ജിദ്ദ : സൗദിയിൽ ഇലക്ട്രിക് വിമാന സർവീസിന് അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പിട്ടു. സൗദിയിൽ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് (ഇവിറ്റോൾ) ഇനത്തിൽ പെട്ട വിമാനങ്ങൾ പ്രവർത്തിക്കാനുള്ള ഭാവി അവസരങ്ങൾ നിർണയിക്കാൻ മധ്യപൗരസ്ത്യ ദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസും അമേരിക്കൻ കമ്പനിയായ ഈവ് എയർ മൊബിലിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു. 2026 ൽ റിയാദിലും ജിദ്ദയിലും ഇലക്ട്രിക് വിമാനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള സാധ്യത ഇരു കമ്പനികളും വിശകലനം ചെയ്യും. വൈദ്യുതി വിമാന സർവീസുകളുടെ പ്രാദേശിക […]

SAUDI ARABIA - സൗദി അറേബ്യ

ലണ്ടൻ ഹീത്രു എയർപോർട്ടിന്റെ ഓഹരികൾ സൗദി സ്വന്തമാക്കുന്നു

ജിദ്ദ : ലണ്ടൻ ഹീത്രു വിമാനത്താവളത്തിന്റെ പത്തു ശതമാനം ഓഹരികൾ സ്വന്തമാക്കാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും സ്പാനിഷ് പശ്ചാത്തല വികസന ഭീമനായ ഫെറോവിയൽ കമ്പനിയും കരാർ ഒപ്പുവെച്ചു. കരാർ പ്രകാരം ഹീത്രു എയർപോർട്ട് ഹോൾഡിംഗ്‌സിന്റെ ഹോൾഡിംഗ് സ്ഥാപനമായ എഫ്.ജി.പി ടോപ്‌കൊയുടെ ഓഹരികൾ പി.ഐ.എഫ് സ്വന്തമാക്കും. ഫ്രാൻസ് ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് ആയ ആർഡിയൻ എഫ്.ജി.പി ടോപ്‌കോയിൽ നിന്ന് പതിനഞ്ചു ശതമാനം ഓഹരികൾ കൂടി സ്വന്തമാക്കും. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ ഒന്നായ ഹീത്രുവിലെ നിക്ഷേപാവസരം […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ മന്ത്രാലയത്തെ സമീപിക്കണം

ജിദ്ദ : ഏതെങ്കിലും കമ്പനികൾ സർവീസ് സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന പക്ഷം ജീവനക്കാർ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ സമീപിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സർവീസ് സർട്ടിഫിക്കറ്റ് നൽകാതെ കമ്പനി കളിപ്പിക്കുന്ന പക്ഷം എന്താണ് ചെയ്യേണ്ടത് എന്ന് ആരാഞ്ഞ് സ്വകാര്യ മേഖലാ ജീവനക്കാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. സർവീസ് സർട്ടിഫിക്കറ്റ് നിഷേധിക്കൽ അടക്കമുള്ള തൊഴിൽ നിയമ ലംഘനങ്ങളെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ആപ്പ് വഴി പരാതികൾ നൽകാവുന്നതാണെന്ന് മന്ത്രാലയം പറഞ്ഞു.

SAUDI ARABIA - സൗദി അറേബ്യ

ആഗോള ബിസിനസ് ലോകം റിയാദിലേക്കൊഴുകും, എക്‌സ്‌പോ ലഭിച്ചത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍

റിയാദ് : ആഗോള വ്യാപാരമേളയായ വേള്‍ഡ് എക്‌സ്‌പോയുടെ ആതിഥ്യം റിയാദിലേക്കെത്തുന്നത് വന്‍ ഭൂരിപക്ഷത്തോടെ. മൂന്നില്‍രണ്ട് ഭൂരിപക്ഷമാണ് അംഗരാജ്യങ്ങളില്‍നിന്ന് റിയാദിന് ലഭിച്ചത്. മത്സരരംഗത്തുണ്ടായിരുന്ന ദക്ഷിണ കൊറിയക്ക് 29 ഉം റോമിന് 17 ഉം വോട്ട് മാത്രം ലഭിച്ചപ്പോള്‍ സൗദിക്ക് 119 വോട്ട് കിട്ടി.പാരീസ് ആസ്ഥാനമായ ബ്യൂറോ ഓഫ് ഇന്റര്‍നാഷനല്‍ ദെസ് എക്‌സ്‌പോസിഷന്‍സ് എന്ന രാജ്യാന്തര സംഘടനയാണ് മേളയുടെ സംഘാടകര്‍. വേള്‍ഡ് എക്‌സ്‌പോ റിയാദിലെത്തുന്നതോടെ വന്‍ സാമ്പത്തിക കുതിപ്പാണ് സൗദിയെ കാത്തിരിക്കുന്നത്. സൗദിയുടെ ടൂറിസം രംഗത്തിന് കുതിച്ചുചാട്ടമുണ്ടാകും. ആയിരക്കണക്കിന് ബില്യന്‍ […]

SAUDI ARABIA - സൗദി അറേബ്യ

പുതിയ സ്ഥാപനങ്ങളിൽ കൂടുതലും റിയാദിൽ

ജിദ്ദ : ഈ വർഷം സൗദിയിൽ പുതുതായി ആരംഭിച്ച ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ നാലിൽമൂന്നും റിയാദ് പ്രവിശ്യയിലാണെന്ന് ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ കൊല്ലം സൗദിയിൽ 1,27,613 ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ് പുതുതായി ആരംഭിച്ചത്. ഇതിന്റെ 72 ശതമാനം റിയാദ് പ്രവിശ്യയിലാണ്. ഈ കൊല്ലം പുതുതായി ആരംഭിച്ച ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ 91,511 എണ്ണവും റിയാദിലാണ്. ഈ കൊല്ലം സൗദിയിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണം 11 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ […]

SAUDI ARABIA - സൗദി അറേബ്യ

ജിദ്ദയിൽ ഒരു മാസത്തിനിടെ 325 വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

ജിദ്ദ : നിയമലംഘനങ്ങൾക്ക് 325 വ്യാപാര സ്ഥാപനങ്ങൾ ജിദ്ദ നഗരസഭ കഴിഞ്ഞ മാസം അടപ്പിച്ചു. ജിദ്ദ നഗരസഭക്കു കീഴിലെ 16 ശാഖാ ബലദിയ പരിധികളിൽ പ്രവർത്തിക്കുന്ന ഏഴായിരത്തിലേറെ വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ മാസം നഗരസഭാ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി. ബഖാലകളും സൂപ്പർമാർക്കറ്റുകളും റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും സലൂണുകളും അടക്കം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട 5,085 സ്ഥാപനങ്ങളിലും 2,734 മറ്റു സ്ഥാപനങ്ങളിലുമാണ് നഗരസഭാ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം പരിശോധനകൾ നടത്തിയത്. ഇതിനിടെ 6,730 നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്ത് സ്ഥാപനങ്ങൾക്കെതിരെ […]

SAUDI ARABIA - സൗദി അറേബ്യ

പിന്തുണച്ച രാജ്യങ്ങള്‍ക്കും മത്സരിച്ച രാജ്യങ്ങള്‍ക്കും നന്ദി പറഞ്ഞ് മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ് : എക്‌സ്‌പോ 2030 ആതിഥേയത്വത്തിനു വേണ്ടിയുള്ള മത്സരത്തില്‍ സൗദി അറേബ്യക്ക് അനുകൂലമായി വോട്ടു ചെയ്ത രാജ്യങ്ങള്‍ക്കും സൗദി അറേബ്യയുമായി മത്സരിച്ച രാജ്യങ്ങള്‍ക്കും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നന്ദി പറഞ്ഞു.ലോകത്ത് സൗദി അറേബ്യ വഹിക്കുന്ന നിര്‍ണായകമായ മുന്‍നിര പങ്കും സൗദി അറേബ്യയിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസവുമാണ് എക്‌സ്‌പോ 2030 ആതിഥേയത്വത്തിനു വേണ്ടിയുള്ള മത്സരത്തിലെ രാജ്യത്തിന്റെ വിജയം സൂചിപ്പിക്കുന്നത്. എക്‌സ്‌പോ 2030 ലൂടെ ലോകത്തെ ആശ്ലേഷിക്കാന്‍ റിയാദ് സുസജ്ജമാണെന്നും കിരീടാവകാശി പറഞ്ഞു.ഇന്നലെ വൈകീട്ട് പാരീസില്‍ നടന്ന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ദമാം മേഖലയിൽ അര ലക്ഷം പേർ ഇസ്‌ലാം സ്വീകരിച്ചു

ദമാം : ഈ വർഷം കിഴക്കൻ പ്രവിശ്യയിൽ 56,561 പേർ ഇസ്‌ലാം ആശ്ലേഷിച്ചതായി കിഴക്കൻ പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖ അറിയിച്ചു. ജനുവരി ആദ്യം മുതൽ നവംബർ അവസാനം വരെയുള്ള കാലത്താണ് ഇത്രയും പേർ ഇസ്‌ലാം ആശ്ലേഷിച്ചത്. ഇക്കൂട്ടത്തിൽ 41,609 പേർ പുരുഷന്മാരും 14,952 പേർ വനിതകളുമാണ്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇസ്‌ലാം ആശ്ലേഷിച്ചത്. മതപ്രഭാഷണങ്ങൾ, ക്ലാസുകൾ, സെമിനാറുകൾ, മാർഗനിർദേശങ്ങൾ, ശിൽപശാലകൾ, പ്രബോധന പര്യടനങ്ങൾ, ഇനീഷ്യേറ്റീവുകൾ എന്നിവ വഴി കിഴക്കൻ പ്രവിശ്യ […]

error: Content is protected !!