റിയാദ്-ബീശ റോഡ് വികസന പദ്ധതി അന്തിമ ഘട്ടത്തിൽ
റിയാദ് : സമീപ കാലത്ത് നിരവധി മാരകമായ വാഹനാപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച റിയാദ്-അൽറൈൻ-ബീശ റോഡ് വികസന പദ്ധതി അന്തിമ ഘട്ടത്തിൽ. സമീപ കാലത്ത് നിരവധി അപകടങ്ങളുണ്ടായതിനാൽ യാത്രക്കാർ മരണ റോഡ് എന്നാണ് ഈ റോഡിനെ വിളിക്കുന്നത്. അടുത്തിടെ ഈ റോഡിലുണ്ടായ അപകടത്തിൽ എട്ടംഗ സൗദി കുടുംബത്തിലെ ഏഴു പേർ മരണപ്പെട്ടിരുന്നു. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച സൗദി കുടുംബത്തിന്റെ കാറിൽ തീ പടർന്നുപിടിക്കുകയായിരുന്നു. കുടുംബത്തിലെ പിഞ്ചു ബാലിക മാത്രമാണ് അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ടത്.അസീർ, ജിസാൻ, അൽബാഹ, റിയാദ് പ്രവിശ്യകൾക്കിടയിൽ […]