ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഹൗസ് ഡ്രൈവർമാർക്കും; ഡ്രൈവർ വിസയിൽ എത്തുന്നവർക്കും വിദേശ ലൈസൻസിൽ വാഹനമോടിക്കാം

ജിദ്ദ – ഡ്രൈവർ പ്രൊഫഷനിലുള്ള വിസയിൽ വിദേശങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് സ്വന്തം രാജ്യത്തു നിന്ന് ഇഷ്യു ചെയ്ത അംഗീകൃത ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാവുന്നതാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. ഇത്തരക്കാർക്ക് സ്വന്തം രാജ്യത്തെ ലൈസൻസുകൾ ഉപയോഗിച്ച് മൂന്നു മാസത്തിൽ കവിയാത്ത കാലം സൗദിയിൽ വാഹനമോടിക്കാൻ സാധിക്കും. ഇതിന് അംഗീകൃത കേന്ദ്രത്തിൽ നിന്ന് വിദേശ ഡ്രൈവിംഗ് ലൈസൻസ് ട്രാന്സിലേറ്റ് ചെയ്ത് കൂടെ കരുതണം. കൂടാതെ ഡ്രൈവർ വിസയിൽ എത്തുന്ന വിദേശി ഓടിക്കുന്ന വാഹനത്തിന് അനുസൃതമായ ലൈസൻസ് […]

KUWAIT - കുവൈത്ത്

സോഷ്യൽ മീഡിയ വഴി തട്ടിപ്പ്; വ്യാജ ടിക്കറ്റ് വിൽപ്പന നടത്തിയ പ്രവാസി അറസ്റ്റിൽ

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വാണിജ്യ അക്കൗണ്ടുകൾ വഴി വ്യാജ ടിക്കറ്റ് വിൽപ്പന നടത്തിയ അറബ് പ്രവാസി അറസ്റ്റിൽ. ക്രിമിനൽ സെക്യൂരിറ്റി സെക്‌ടറിന്‍റെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്‍റിന്‍റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മൊബൈൽ ഫോൺ നമ്പർ കരാറുകളിൽ കൃത്രിമം കാണിക്കുകയും തെറ്റായ പേരുകളിൽ രജിസ്റ്റർ ചെയ്യുന്നതും അടക്കമുള്ള ഓണ്‍ലൈൻ തട്ടിപ്പുകളാണ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം ചെയ്തിരുന്നത്. വ്യാജ വാണിജ്യ അക്കൗണ്ടുകൾ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാട്ട്‌സ്ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. […]

SAUDI ARABIA - സൗദി അറേബ്യ

8000 ത്തിലധികം സ്പീക്കറുകൾ 120 എൻജിനീയറുകൾ മൂന്നു മൈക്രോഫോണുകൾ ലോകത്തിലെ ഏറ്റവും വലിയ സൗണ്ട് സിസ്റ്റം ഇനി മസ്ജിദുൽ ഹറമിനുള്ളിൽ

വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിനുള്ളിലും പള്ളി മുറ്റത്തും പുതിയ വികസിത ഏരിയകളിലും ചുറ്റുമുള്ള വഴികളിലും മറ്റുമായി 8000 ത്തിലധികം സ്പീക്കറുകൾ സ്ഥാപിച്ചിട്ടുള്ളതായി രണ്ട് വിശുദ്ധ ഹറമുകളുടെ ജനറൽ പ്രസിഡൻസിയിലെ മസ്ജിദ് പരിപാലനത്തിനുള്ള ജനറൽ അതോറിറ്റി വ്യക്തമാക്കി. ബാങ്ക്, ഇഖാമത്ത്, നമസ്ക്കാരം, ഖുതുബ എന്നിവയെല്ലാം സൗണ്ട് സിസ്റ്റം വഴി പുറത്തെത്തിക്കുന്നതിനായി 120 ലധികം എഞ്ചിനീയർമാരും ടെക്നീഷ്യന്മാരും ഉൾപ്പെട്ട നെറ്റ് വർക്ക് ഓരോ നമസ്ക്കാരത്തിനു മുമ്പും കർമ്മ നിരതരായിരിക്കും. മസ്ജിദുൽ ഹറാമിലെ മുഅദ്ദിനുകളുടെയും ഇമാമുമാരുടെയും ശബ്ദം പിടിച്ചെടുക്കുന്ന നൂതന സെൻസിറ്റിവിറ്റിയുള്ള […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കൈക്കൂലി കേസിൽ കുവൈറ്റിലെ 7 ജഡ്ജിമാർക്ക് തടവ് ശിക്ഷ വിധിച്ചു.

കുവൈത്ത് സിറ്റി : കൈക്കൂലി കേസില്‍ കുവൈത്തിലെ ഏഴു ജഡ്ജിമാര്‍ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷകള്‍ മേല്‍കോടതി ശരിവെച്ചു. ഇവര്‍ക്ക് ഏഴു വര്‍ഷം മുതല്‍ പതിനഞ്ചു വര്‍ഷം വരെ തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സര്‍വീസില്‍ നിന്ന് ഇവരെ പിരിച്ചുവിട്ടിട്ടുമുണ്ട്. ഉപഹാരങ്ങളെന്നോണം ജഡ്ജിമാര്‍ കൈപ്പറ്റിയ കാറുകള്‍ കണ്ടുകെട്ടാനും വിധിയുണ്ട്. കേസില്‍ പ്രതിയായ ഒരു ജഡ്ജിയെ കോടതി കുറ്റവിമുക്തനാക്കി. വനിതാ ഉദ്യോഗസ്ഥര്‍ അടക്കം നീതിന്യായ മന്ത്രാലയത്തിലെ ഏതാനും ഉദ്യോഗസ്ഥരെയും വ്യവസായികള്‍ അടക്കമുള്ള മറ്റു പ്രതികളെയും കോടതി വ്യത്യസ്ത കാലത്തേക്ക് തടവിന് […]

SAUDI LAW - സൗദി നിയമങ്ങൾ

ആഭരണങ്ങളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ പാടില്ല, ഓര്‍മിപ്പിച്ച് സൗദി അധികൃതര്‍

ജിദ്ദ : ആഭരണങ്ങളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ രേഖപ്പെടുത്തുന്നതിന് വിലക്കുള്ളതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് ഖുര്‍ആന്‍ സൂക്തങ്ങളെ അവമതിക്കുന്നതിലേക്കും, അവതരിച്ചതിനല്ലാത്ത മറ്റു ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലേക്കും, പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന സ്ഥലങ്ങളിലേക്ക് അവയുമായി പ്രവേശിക്കാനും ഇടയാക്കും. ഖുര്‍ആനിക സൂക്തങ്ങള്‍ ആഭരണങ്ങളില്‍ രേഖപ്പെടുത്തുന്നത് വിലക്കുന്ന മതവിധി ഗ്രാന്റ് മുഫ്തി നേരത്തെ നല്‍കിയിട്ടുണ്ട്.ഗ്രാന്റ് മുഫ്തിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ആഭരണങ്ങളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ രേഖപ്പെടുത്തുന്നത് വിലക്കി ആഭ്യന്തര മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിയിച്ചും ഖുര്‍ആന്‍ സൂക്തങ്ങള്‍ ആഭരണങ്ങളില്‍ രേഖപ്പെടുത്തുന്നതിന് വിലക്കുള്ള കാര്യം […]

SAUDI ARABIA - സൗദി അറേബ്യ

യുദ്ധം അവസാനിപ്പിക്കാൻ നടപടി വേണമെന്ന് സൗദി.

ജിദ്ദ : ഗാസ യുദ്ധം അവസാനിപ്പിക്കാൻ ആഗോള സമൂഹം ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് യുദ്ധം അവസാനിപ്പിക്കാൻ ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് കിരീടാവകാശി പറഞ്ഞത്. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ സൗദി കിരീടാവകാശിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു.ഗാസ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇരുവരും വിശകലനം ചെയ്തു. യുദ്ധം അവസാനിപ്പിക്കാനും മേഖലാ, ആഗോള തലങ്ങളിൽ സുരക്ഷാ, സമാധാന മേഖലകളിൽ ഗുരുതരമായ […]

KERELA NEWS - ഗൾഫ് വാർത്തകൾ

28 മുതൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും രാത്രികാല വിമാന സർവീസുകൾ പുനരാരംഭിക്കും

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികളെ തുടര്‍ന്ന് പകല്‍ സമയത്ത് മാത്രമാണ് നിലവില്‍ കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തി ജനുവരിയിലാണ് തുടങ്ങിയത്. പ്രവൃത്തി തുടങ്ങിയതു മുതല്‍ വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വീസുകള്‍ രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ആറു മണിവരെയായി പുനക്രമീകരിച്ചിരുന്നു. റണ്‍വേ റീകാര്‍പ്പറ്റിങ്ങിന് പുറമേ ഗ്രേഡിംഗ് […]

UAE - യുഎഇ

മൂന്ന് മാസ സന്ദർശന വിസ നിർത്തലാക്കി യു.എ.ഇ

അബുദാബി : യു.എ.ഇയില്‍ മൂന്ന് മാസ സന്ദര്‍ശന വിസ നല്‍കുന്നത് നിര്‍ത്തിവെച്ചു. മൂന്ന് മാസത്തെ വിസ ഇനി ലഭ്യമല്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് പറഞ്ഞു. ‘മൂന്നു മാസത്തെ എന്‍ട്രി പെര്‍മിറ്റ് കുറച്ച് മാസം മുമ്പ് ലഭ്യമായിരുന്നു, എന്നാല്‍ ഇനി ഇല്ല. യു.എ.ഇയിലെ സന്ദര്‍ശകര്‍ക്ക് മുപ്പതോ അറുപതോ ദിവസത്തെ വിസയില്‍ വരാം – ട്രാവല്‍ ഏജന്‍സികള്‍ക്ക് അവ നല്‍കാമെന്ന് എക്‌സിക്യൂട്ടീവ് കൂട്ടിച്ചേര്‍ത്തു. ട്രാവല്‍ ഏജന്റുമാര്‍ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബായ് വിമാനത്താവളം സ്മാർട്ട് ആകുന്നു: പാസ്പോർട്ടോ വിസയോ യാത്ര രേഖകളോ ഇല്ലാതെ യാത്ര ചെയ്യാം

ദുബായ് : ദുബായില്‍ താമസിക്കുന്നവര്‍ക്ക് സമീപഭാവിയില്‍ പാസ്‌പോര്‍ട്ടോ വിസയോ യാത്രാ രേഖകളോ ഇല്ലാതെ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യാം. തിങ്കളാഴ്ച ദുബായില്‍ ആരംഭിച്ച ടെക്‌നോളജി എക്‌സിബിഷന്‍ ഗിറ്റെക്‌സില്‍ പങ്കെടുത്ത ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍ പ്രൊവൈഡറായ എമറാടെക് ആണ് ഈ സ്വപ്‌നത്തിന് ചിറക് മുളപ്പിക്കുന്നത്.യാത്രക്കാരുടെ തടസ്സങ്ങളില്ലാത്ത യാത്ര സുഗമമാക്കുന്ന ഈ സംവിധാനം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ഉടമസ്ഥതയിലും എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പങ്കാളിത്തത്തിലുമാണ് വികസിപ്പിച്ചെടുക്കുന്നത്.യാത്രക്കാരുടെ വിവരങ്ങളും ഫ്‌ളൈറ്റ് വിശദാംശങ്ങളും യാത്രക്കാരന്‍ […]

SAUDI ARABIA - സൗദി അറേബ്യ

ഗാസയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങൾ ഹീനമായ കുറ്റകൃത്യമാണെന്ന് സൗദി

റിയാദ് : ഗാസയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങൾ ഹീനമായ കുറ്റകൃത്യമാണെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിഡയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞു. ജപ്പാൻ പ്രധാനമന്ത്രി സൗദി കിരീടാവകാശിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഗാസയിലെ ഇസ്രായിൽ ആക്രമണവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ ഇരുവരും വിശകലനം ചെയ്തു. ഗാസയിൽ സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ പ്രവർത്തിക്കണമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. മേഖലയിലും ലോകത്തും സമാധാനം, സ്ഥിരത, സുരക്ഷ […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയുടെ 75 നഗരങ്ങൾ കൂടെ 5G ആക്കാൻ എസ്.ടി.സി

ജിദ്ദ : സൗദി ടെലികോം ഗ്രൂപ്പ് അതിന്റെ ചരിത്രത്തിലെ 5-ജി നെറ്റ്‌വർക്കിന്റെ ഏറ്റവും വലിയ വിപുലീകരണത്തിന് തുടക്കമിട്ടു. സൗദിയിലെ 75 ലേറെ നഗരങ്ങളിലും ചെറുനഗരങ്ങളിലും 5-ജി നെറ്റ്‌വർക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലീകരണ പദ്ധതിക്ക് എസ്.ടി.സി ഗ്രൂപ്പ് ഭീമമായ നിക്ഷേപമാണ് നടത്തുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ 90 ശതമാനത്തിലേറെ സ്ഥലങ്ങളിലും അഞ്ചാം തലമുറ ശൃംഖല സാങ്കേതികവിദ്യ എത്തിക്കുന്നതിൽ കമ്പനി വിജയിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണമാണ് രാജ്യത്തെ 75 നഗരങ്ങളിലേക്കു കൂടി കമ്പനി 5-ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കുന്നത്. വിപുലീകരണത്തിനും വളർച്ചക്കുമുള്ള ഗ്രൂപ്പിന്റെ […]

SAUDI ARABIA - സൗദി അറേബ്യ

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇനി സൗദിയിൽ പിഴ അടക്കുന്നതിന് മുമ്പ് പദവി ശരിയാക്കാനാകും

ജിദ്ദ : കഴിഞ്ഞ ഞായറാഴ്ച നിലവിൽവന്ന നഗരസഭാ നിയമ ലംഘനങ്ങൾക്കുള്ള പരിഷ്‌കരിച്ച നിയമാവലി അനുസരിച്ച് 57 ശതമാനം നിയമ ലംഘനങ്ങളിലും ആദ്യ തവണ പിഴ ചുമത്തുന്നതിനു മുമ്പായി പദവി ശരിയാക്കാൻ നിശ്ചിത സമയം സാവകാശം അനുവദിക്കുന്നതായി മുനിസിപ്പൽ, ഗ്രാമ, പാർപ്പിട കാര്യ മന്ത്രാലയം വ്യക്തമാക്കി. അനുവദിച്ച സാവകാശത്തിനകം നിയമ ലംഘനം അവസാനിപ്പിച്ച് പദവി ശരിയാക്കാത്ത പക്ഷം നിയമ ലംഘകർക്ക് നിയമാനുസൃത പിഴ ചുമത്തും. ലൈസൻസില്ലാതെ നിർമാണ ജോലികൾ നടത്തുന്നവർക്ക് പിഴ ചുമത്തുന്നതിനു മുമ്പായി ഏഴു ദിവസത്തെ സാവകാശമാണ് […]

SAUDI ARABIA - സൗദി അറേബ്യ

150 ഓളം മലയാളികൾ ഹുറൂബിൽ കമ്പനിയുടെ പേരിൽ വന്നവരാണ് ഇതിൽ അകപ്പെട്ടത്

റിയാദ് – സ്വകാര്യ കമ്പനിയുടെ പേരില്‍ ബിസിനസ് വിസിറ്റ് വിസയിലെത്തിയ 150 ഓളം പേര്‍ ഹുറൂബില്‍. ജിദ്ദയിലെ ഒരു കമ്പനിയുടെ പേരില്‍ ജിദ്ദയിലും റിയാദിലുമായി വിസിറ്റ് വിസയിലെത്തിയവരാണ് ഒളിച്ചോടിയെന്ന പേരില്‍ കമ്പനി ഹുറൂബിലാക്കിയത്. മള്‍ട്ടിപിള്‍ സന്ദര്‍ശക വിസയാണെങ്കിലും ഇനി ഇവര്‍ക്ക് വിസ പുതുക്കാനോ നിയമപ്രകാരം നാട്ടില്‍ പോകാനോ സാധിക്കില്ല. ഹുറൂബ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാവരും മലയാളികളാണ്. നാടുകടത്തല്‍ കേന്ദ്രം വഴി മാത്രമേ നാട്ടില്‍ പോകാനാകൂ. പിന്നീട് സൗദിയിലേക്ക് പ്രവേശന നിരോധനമുണ്ടാകും. **ഗൾഫ് ന്യൂസ് മലയാളം ഗ്രൂപ്പിൽ അംഗമാകാൻ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ലോകത്തിനു മാതൃകയായി യു.എ.ഇ; എ.ഐ കാരണം ജോലി നഷ്ടപ്പെടുന്നവർക്ക് വീണ്ടും പരിശീലനം നൽകും

ദുബായ് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കാരണം ജോലി നഷ്ടപ്പെടുന്ന തൊഴിലാളികളെ വീണ്ടും പരിശീലിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് യുഎഇ. എ.ഐ സാങ്കേതികവിദ്യയിലെ പുരോഗതിക്കൊപ്പം യുഎഇയില്‍ തൊഴിലാളികളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിടുന്ന ആദ്യ പദ്ധതിആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കോണമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷനുകള്‍ എന്നിവയുടെ സഹമന്ത്രി ഉമര്‍ സുല്‍ത്താന്‍ അല്‍ ഉലമയാണ് പ്രഖ്യാപിച്ചത്.വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) ഗ്ലോബല്‍ ഫ്യൂച്ചര്‍ കൗണ്‍സില്‍സ് വാര്‍ഷിക യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.യുഎഇയിലെ ജീവനക്കാരെ പുനരധിവസിപ്പിക്കുക, റീടൂള്‍ ചെയ്യുക, എന്നിവയാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നതെന്ന് […]

SAUDI ARABIA - സൗദി അറേബ്യ

ഏഴു സ്‌റ്റേഷനുകളുമായി ബന്ധിപ്പിച്ച്‌ റിയാദ് ബസ് നാലാം ഘട്ടത്തിന് തുടക്കമായി

റിയാദ് : കിംഗ് അബ്ദുല്‍ അസീസ് പൊതുഗതാഗതപദ്ധതിയുടെ ഭാഗമായി ആരംഭിച്ച റിയാദ് ബസ് പദ്ധതിയുടെ നാലാം ഘട്ടത്തിന് ഇന്ന് വ്യാഴാഴ്ച തുടക്കമായെന്ന് റിയാദ് റോയല്‍ അതോറിറ്റി അറിയിച്ചു. ഇതോടെ 1632 ബസ് സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് 40 റൂട്ടുകളില്‍ 614 ബസുകളാണ് സര്‍വീസ് നടത്തുന്നത്. 1900 കിലോമീറ്റര്‍ പദ്ധതിയില്‍ 70 ശതമാനം ഇപ്പോള്‍ പൂര്‍ത്തിയായി. ഈ വര്‍ഷാവസാനത്തോടെ പദ്ധതിയുടെ മറ്റു ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാകും.അല്‍റബീഅ് സ്ട്രീറ്റില്‍ നിന്ന് അല്‍യാസ്മിന്‍ വരെയുള്ള 932, നുസ്ഹ – തആവുന്‍ 933, അല്‍ഖലീജ് […]

error: Content is protected !!