സൗദിയിൽ ലെവി ഒഴിവാക്കുമെന്ന പ്രചാരണത്തിന്റെ യാഥാർത്ഥ്യം അറിയാം
ജിദ്ദ : സൗദിയിലെ വിദേശികളുടെ മേൽ നിർബന്ധമായ ലെവി അടുത്ത കാലത്ത് ഒഴിവാക്കാൻ സാധ്യതയുണ്ടോ എന്ന സംശയം പല പ്രവാസികളും അറേബ്യൻ മലയാളിയുടെ ഇൻബോക്സിലൂടെ മറ്റും പലപ്പോഴായി ചോദിക്കുന്നുണ്ട്.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇത് സംബന്ധിച്ച് ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതായിരുന്നു പ്രവാസികളുടെ സംശയം വർദ്ധിക്കാൻ കാരണം.എന്നാൽ സൗദി ധനകാര്യ മന്ത്രിയുടെ ഏറ്റവും പുതിയ പ്രസ്താവനയിൽ നിന്ന് നിലവിലെ ലെവി സിസ്റ്റം ഒഴിവാക്കാൻ സാധ്യത കുറവാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.റിയാദ് നിക്ഷേപ സംഗമത്തിൽ, […]