ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

കനത്ത മഴ കാരണം ജിദ്ദയിൽ പലയിടങ്ങളിലും റോഡുകൾ അടച്ചു; ഗതാഗത മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക

ജിദ്ദ : കനത്ത മഴ കാരണം റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ നിരവധി റോഡുകൾ ജിദ്ദ നഗരസഭ അടച്ചു ഗതാഗതം തിരിച്ചുവിട്ടു. റോഡുകളിലെ ടണലുകൾ വെള്ളത്തിൽ നിറഞ്ഞു. ഹിറ സ്ട്രീറ്റ് ടണൽ, പ്രിൻസ് മജീദ് ടണൽ, പ്രിൻസ് സൗദ് അൽ-ഫൈസൽ സ്ട്രീറ്റ്, ഫലസ്തീൻ സ്ട്രീറ്റ് എന്നിവ അടച്ചു. വാഹനങ്ങൾ അൽഹറമൈൻ റോഡിലേക്ക് തിരിച്ചുവിട്ടു. ടണലുകളിലെയും ഡ്രെയിനേജുകളിലെയും വെള്ളം വറ്റിക്കാനും മാലിന്യങ്ങൾ കളയാനും ജിദ്ദ നഗരസഭ തീവ്രയത്‌നം നടത്തുന്നുണ്ട്. ചില റോഡുകൾ ഇതോടകം തുറന്നിട്ടു. ഇതുവഴി യാത്ര ചെയ്യുന്നവർ അധികൃതരുടെ […]

NEWS - ഗൾഫ് വാർത്തകൾ

പ്രവാസികളേ‌, ഇനി ബാഗേജിൽ അച്ചാർ, നെയ്യ് മുതലായവ വെക്കല്ലേ; ചെക്ക് ഇൻ ബാഗിൽ ഈ വസ്തുക്കൾക്ക് നിരോധനം

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന യാത്ര ചെയ്യുമ്പോൾ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിഷ്കരിച്ച പട്ടിക അധികൃതർ പുറത്തുവിട്ടു. ബിസിനസ്, ടൂറിസം, തൊഴിൽ ആവശ്യങ്ങൾക്കായി ധാരാളം ഇന്ത്യക്കാർ ഗൾഫിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യ-യുഎഇ എയർ കോറിഡോർ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നാണെന്നതിനാലും ഉത്സവകാലം അടുത്തുവരുന്നതിനാൽ സന്ദർശകരുടെ ഒഴുക്ക് ഗണ്യമായി വർധിക്കാനിടയുള്ളതിനാലുമാണ് ഇത്തരമൊരു നടപടി. ആഭ്യന്തര, രാജ്യാന്തര യാത്രക്കാർ നിരോധിക്കപ്പെട്ട സാധനങ്ങൾ കൊണ്ടുപോകുന്നതിനാൽ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ചെക്ക്-ഇൻ ബാഗേജ് നിരസിക്കുന്നത് വർധിച്ചിട്ടുണ്ട്. യാത്രക്കാരുടെ ബാഗേജിൽ കൊപ്രയും പടക്കവും വരെ ചെക്ക്-ഇൻ […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

കുതിച്ചുയർന്ന് ദോഹ;ലോകത്തെ മികച്ച 50 നഗരങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു.

ദോഹ :ലോകത്തെ മികച്ച 50 നഗരങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് ഖത്തറിന്റെ തലസ്ഥാനമായ ദോഹ. പ്രമുഖ ആഗോള മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കെയര്‍നിയുടെ 2023-ലെ ആഗോള നഗര സൂചികയില്‍ ഗണ്യമായ ഉയര്‍ച്ച രേഖപ്പെടുത്തിയാണ് ദോഹ ലിസ്റ്റില്‍ സ്ഥാനം പിടിച്ചത്. ദോഹയുടെ മാനവ മൂലധന മാനത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കുകയും ആഗോള റാങ്കിംഗില്‍ 13 സ്ഥാനങ്ങള്‍ ഉയരുകയും ചെയ്തതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.സമീപ വര്‍ഷങ്ങളില്‍ അവതരിപ്പിച്ച ഓപ്പണ്‍ ഇക്കണോമിക് പോളിസികളുടെ നേട്ടങ്ങള്‍ കൊയ്യുന്നത് തുടരുകയും, മികച്ച 50-ല്‍ ഇടം നേടുകയും […]

SAUDI ARABIA - സൗദി അറേബ്യ

30 ദിവസത്തെ  ജിദ്ദ-കാലിക്കറ്റ് കാലിക്കറ്റ് -ജിദ്ദ സ്പൈസ് ജെറ്റ് വിമാനങ്ങൾ ക്യാൻസൽ ചെയ്തു; ഈ കാലയളവിയിലെ ജിദ്ദ – കാലിക്കറ്റ് വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്കിൽ വർദ്ധനവ് വരാൻ സാധ്യത

ജിദ്ദ: നവംബർ 1 മുതൽ 30 വരെ ജിദ്ദ-കാലിക്കറ്റ് കാലിക്കറ്റ് -ജിദ്ദ സ്പൈസ് ജെറ്റ് ക്യാൻസൽ ആക്കിയതായി ട്രാവൽസ് വൃത്തങ്ങൾ അറിയിച്ചു. ഈ കാലയളവിൽ ടിക്കറ്റ് എടുത്തവർ നിങ്ങളുടെ ഏജന്റുമായി കോണ്ടാക്ട് ചെയ്ത് റീഫണ്ട് വാങ്ങണമെന്നും ട്രാവൽസ് വൃത്തങ്ങൾ പരഞ്ഞു.

SAUDI ARABIA - സൗദി അറേബ്യ

മഴ കാരണം ജിദ്ദയിലെ സ്കൂളുകൾക്ക് നാളെ അവധി

ജിദ്ദ : കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിൽ നാളെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പകരം മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ക്ലാസുകൾ നടക്കുമെന്നും ജിദ്ദ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. ജിദ്ദയിൽ ഇന്നലെയും ഇന്നും തുടർച്ചയായി മഴ പെയ്യുകയാണ്. അടുത്ത ദിവസങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയത്.

NEWS - ഗൾഫ് വാർത്തകൾ

സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍: പവന് 45920 രൂപ, ഇനിയും കുതിയ്ക്കുമെന്ന് പ്രവചനം

കൊച്ചി : സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിയ്ക്ക് 480 രൂപ വര്‍ധിച്ചതോടെ സ്വര്‍ണം പവന് 45920 എന്ന സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. മെയ് 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് സംസ്ഥാനത്ത് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒക്ടോബര്‍ മാസം ഒന്നാം തീയതി 42,080 രൂപയായിരുന്നു വില. ഒക്ടോബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 41,960 രൂപയാണ് […]

SAUDI ARABIA - സൗദി അറേബ്യ

കമ്പനികളുടെ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റാനുള്ള സമയപരിധി ജനുവരിയിൽ തീരും

ജിദ്ദ : ബഹുരാഷ്ട്ര കമ്പനികളുടെ റീജ്യനൽ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റാൻ അനുവദിച്ച സാവകാശം ജനുവരി ഒന്നിന് അവസാനിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. 2024 ജനുവരിയോടെ റീജ്യനൽ ആസ്ഥാനങ്ങൾ സൗദിയിലേക്ക് മാറ്റാത്ത ബഹുരാഷ്ട്ര കമ്പനികൾക്ക് സർക്കാർ പദ്ധതികളുടെ കരാറുകൾ അനുവദിക്കുന്നത് നിർത്താനുള്ള തീരുമാനം 2021 ഫെബ്രുവരിയിൽ സൗദി അറേബ്യ അറിയിച്ചിരുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് ശ്രമിച്ചുമാണ് ഈ വ്യവസ്ഥ നടപ്പാക്കുന്നത്. റീജ്യനൽ ആസ്ഥാനങ്ങൾ സൗദിയിലേക്ക് മാറ്റാത്ത ബഹുരാഷ്ട്ര കമ്പനികൾക്ക് സൗദിയിലെ സ്വകാര്യ കമ്പനികളുമായും സ്ഥാപനങ്ങളുമായും തുടർന്നും […]

SAUDI ARABIA - സൗദി അറേബ്യ

റിയാദ് അഗ്രിക്കൾച്ചറൽ എക്‌സിബിഷനിൽ 300 കോടിയുടെ കരാറുകൾ; വൻ ജനപങ്കാളിത്തം

റിയാദ് : കാർഷിക മേഖലാ വികസനം വർധിപ്പിക്കാനും മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുമായി സംഘടിപ്പിച്ച നാൽപതാമത് സൗദി അഗ്രിക്കൾച്ചറൽ എക്‌സിബിഷനിൽ 300 കോടിയിലേറെ റിയാലിന്റെ പതിനാറു കരാറുകൾ ഒപ്പുവെച്ചു. ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനും സ്വയംപര്യാപ്തത കൈവരിക്കാനും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുമുള്ള സുപ്രധാന ചുവടുവെപ്പെന്നോണമാണ് എക്‌സിബിഷൻ സംഘടിപ്പിക്കുന്നത്.സാങ്കേതികവും സാമ്പത്തികവുമായ വിദഗ്‌ധോപദേശങ്ങൾ കൈമാറുന്നതിന് മൂന്നു ധാരണാപത്രങ്ങളും എക്‌സിബിഷനിടെ ഒപ്പുവെച്ചു. സൗദി അഗ്രിക്കൾച്ചറൽ എക്‌സിബിഷനിൽ സൗദി ഫുഡ് പാക്കേജിംഗ് എക്‌സിബിഷൻ, സൗദി കാർഷിക ഭക്ഷ്യ പ്രദർശനം, സൗദി അക്വാ കൾച്ചർ എക്‌സിബിഷൻ എന്നീ മൂന്ന് എക്‌സിബിഷനുകൾ […]

UAE - യുഎഇ

അബുദാബി വിമാനത്താവളത്തില്‍ എല്ലാ വിമാനങ്ങളും ടെര്‍മിനല്‍ എ യില്‍നിന്നു മാത്രം

അബുദാബി : നവംബര്‍ ഒന്നു മുതല്‍ 14 വരെ അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ, ടെര്‍മിനല്‍ 1,2,3 എന്നിവക്കൊപ്പം ഒരേസമയം പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ ടെര്‍മിനല്‍ എ സജ്ജമായിട്ടുണ്ട്. പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ നവംബര്‍ 15 മുതല്‍ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എയില്‍നിന്ന് മാത്രമാകും സര്‍വീസ് നടത്തുകയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.ഈ ദിവസങ്ങളില്‍ യു.എ.ഇയില്‍നിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ യാത്രക്കാര്‍ അതാത് എയര്‍ലൈനുകളുമായോ എയര്‍പോര്‍ട്ടുമായോ ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പാക്കണമെന്ന് […]

SAUDI ARABIA - സൗദി അറേബ്യ

ജിദ്ദയിൽ കനത്ത മഴ; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ

ജിദ്ദ : ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നു. ഇന്ന് മഴ പെയ്യുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഹയ്യു സാമിർ, ഷറഫിയ, ഹയ്യു സലാം, റൌദ, മഹ്ജര്‍ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുന്നുണ്ട്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

SAUDI ARABIA - സൗദി അറേബ്യ

വിദേശ കമ്പനികള്‍ സൗദി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം, ലൈസന്‍സിന് മിനിമം മൂലധനം മൂന്നു കോടി

ജിദ്ദ : സൗദിയില്‍ മൊത്ത, ചില്ലറ, ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ 100 ശതമാനം ഉടമസ്ഥാവകാശത്തോടെ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നല്‍കാന്‍ വിദേശ കമ്പനികള്‍ക്ക് മൂന്നു കോടി റിയാല്‍ മിനിമം മൂലധനം വേണമെന്ന് വ്യവസ്ഥയുള്ളതായി നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമെ ചുരുങ്ങിയത് മൂന്നു പ്രാദേശിക, അന്താരാഷ്ട്ര വിപണികളിലെങ്കിലും കമ്പനികള്‍ക്ക് സാന്നിധ്യവുമുണ്ടാകണം. ഇക്കാര്യം സ്ഥിരീകരിച്ച് ബന്ധപ്പെട്ട രാജ്യങ്ങളിലെ സൗദി എംബസികള്‍ നല്‍കുന്ന അറ്റസ്റ്റ് ചെയ്ത രേഖ സമര്‍പ്പിക്കണം. കൂടാതെ കമ്പനിയുടെ അവസാന സാമ്പത്തിക വര്‍ഷത്തെ ബാലന്‍സ് ഷീറ്റും സൗദി എംബസിയില്‍ […]

SAUDI ARABIA - സൗദി അറേബ്യ

പ്രവാസികളുടെ ശ്രദ്ധയ്ക്ക്;സൗദി ഫാമിലി വിസിറ്റ് വിസ ആറു മാസമായാൽ ഓൺലൈനിൽ പുതുക്കാൻ ശ്രമിക്കരുത്

റിയാദ് : സൗദി അറേബ്യയിൽ ഫാമിലി വിസിറ്റ് വിസയിലെത്തി ആറു മാസം പൂർത്തിയാകുന്നവർ ഓൺലൈനിൽ പുതുക്കാൻ ശ്രമിച്ചാൽ പത്തോ പതിനഞ്ചോ ദിവസത്തിനം രാജ്യം വിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി ട്രാവൽ ഏജന്റുമാർ. ആറു മാസം കഴിഞ്ഞും സൗദിയിൽ തങ്ങാൻ ഉദ്ദേശിക്കുന്നവർ നേരത്തെയുള്ളതു പേലെ എക്സിറ്റിൽ രാജ്യത്തിനു പുറത്തുപോയി വീണ്ടും പ്രവേശിക്കേണ്ടിവരും. വിവിധ രാജ്യങ്ങളിലേക്ക് കൊണ്ടു പോയി തിരികെ എത്തിക്കുന്ന സേവനവുമായി ട്രാവൽ ഏജൻസികൾ രംഗത്തുണ്ട്. സൗദി അറേബ്യയിലെത്തി മൂന്ന് മാസമായാൽ ഒറ്റത്തവണ മാത്രമാണ് ഓൺലൈനിൽ പുതുക്കാൻ സാധിക്കുന്നത്. മൾടിപ്പിൾ […]

QATAR - ഖത്തർ

81 കപ്പലുകൾ വരുന്നു; ആയിരക്കണക്കിന് സന്ദര്‍ശകരെ സ്വാഗതം ചെയ്യാനൊരുങ്ങി പഴയ ദോഹ തുറമുഖം

ദോഹ : ഖത്തറില്‍ പുതിയ ക്രൂയിസ് സീസണ്‍ ആരംഭിക്കാനിരിക്കെ, ആയിരക്കണക്കിന് സന്ദര്‍ശകരെ സ്വാഗതം ചെയ്യാനൊരുങ്ങി പഴയ ദോഹ തുറമുഖം. ശനിയാഴ്ച രാവിലെ ഏഴു മണിക്ക് ആദ്യത്തെ കപ്പലായ ക്രിസ്റ്റല്‍ സിംഫണിയെത്തുന്നതോടെയാണ് ഈ വര്‍ഷത്തെ ക്രൂയിസ് സീസണ്‍ ആരംഭിക്കുക. 2023-24 ക്രൂയിസ് സീസണില്‍ മൊത്തം 81 ക്രൂയിസുകള്‍ പഴയ ദോഹ തുറമുഖത്ത് ഡോക്ക് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ എട്ട് കപ്പലുകള്‍ ഖത്തറിലേക്ക് ആദ്യമായി വരുന്ന കപ്പലുകളാണ് . ഖത്തര്‍ പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനിയായ മവാനി ഖത്തര്‍ ഓരോ ക്രൂയിസും […]

SAUDI ARABIA - സൗദി അറേബ്യ

ഇഖാമയിലെ എത്ര പഴയ ഫോട്ടോ ആണെങ്കിലും ഇനി എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാം

ഇഖാമയിലെ പഴയ ഫോട്ടോ മാറ്റി പുതിയത് പതിക്കാൻ കഴിയും. അതിന് പാസ്‌പോർട്ട് പുതുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പാസ്‌പോർട്ടിലെ ഫോട്ടോ പുതിയതായിരിക്കുകയും വേണം. പുതിയ ചിത്രമുള്ള പാസ്‌പോർട്ട് ലഭ്യമായാൽ ജവാസാത്തിൽ ഇഖാമയിലെ ഫോട്ടോ മാറ്റുന്നതിന് അപ്പോയിന്റ്‌മെന്റ് എടുക്കുക. അപ്പോയ്‌മെന്റ് ലഭിച്ച സമയത്ത് ജവാസാത്ത് ഓഫീസിൽ പുതിയ പാസ്‌പോർട്ടുമായി ചെന്ന് ഇഖാമയിലെ ഫോട്ടോ മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫോട്ടോ മാറ്റാൻ സാധിക്കും.

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തറിൽ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് നവംബര്‍ രണ്ടിന്

ദോഹ- ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് നവംബര്‍ രണ്ടിന് നടക്കും.അംബാസിഡര്‍ വിപുല്‍ ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മൂന്ന് മണി വരെ രജിസ്‌ട്രേഷന്‍, ഉച്ചയ്ക്ക് ശേഷം മൂന്നു മണി മുതല്‍ അഞ്ച് മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായും അഞ്ച് മണി മുതല്‍ ഏഴു മണിവരെ വെബെക്‌സിലും (മീറ്റിംഗ് ഐ.ഡി 2382 3949385 , പാസ് […]

error: Content is protected !!