ജിദ്ദ : ഇഖാമയിലെ ഫോട്ടോ മാറ്റാനുള്ള നടപടിക്രമങ്ങൾ ജവാസാത്ത് വ്യക്തമാക്കി. ഇഖാമയിലെ ഫോട്ടോയും ഉടമയുടെ യഥാർഥ രൂപവും തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിൽ ഇഖാമയിലെ ഫോട്ടോ മാറ്റണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു.
ചിത്രം മാറ്റാനുള്ള നടപടിക്രമങ്ങൾ ഇവയാണ്.
ജവാസാത്ത് അപ്പോയിൻമെന്റിലെ റെസിഡന്റ് സർവീസിൽ പോയി അപ്പോയിൻമെന്റ് ബുക്ക് ചെയ്യുക. ഇതിലെ നിർദ്ദേശങ്ങൾ പാലിക്കുക.
അപ്പോയിൻമെന്റ് ലഭിച്ച സമയത്ത് ജവാസാത്ത് ഓഫീസിൽ നേരിട്ട് സമീപിക്കുക.
സാധുവായ പാസ്‌പോർട്ട് ഈ സമയത്ത് കൈവശമുണ്ടായിരിക്കണം.
ഇഖാമയും സമർപ്പിക്കുക.
ഫിംഗർ പ്രിന്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ എടുക്കും.
ഓഫിസർ പുതിയ ചിത്രമെടുക്കും.
പ്രവാസികളുടെ ശ്രദ്ധയ്ക്ക് ഇഖാമയിലെ ചിത്രം മാറ്റാനുള്ള നടപടിക്രമങ്ങൾ
