GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഖത്തർ എയർവേയ്‌സിന്റെ അൽഉല സർവീസിന് തുടക്കം

മദീന : ഖത്തർ എയർവേയ്‌സിന്റെ ദോഹ-അൽഉല ഡയറക്ട് സർവീസിന് തുടക്കമായതായി അൽഉല റോയൽ കമ്മീഷൻ അറിയിച്ചു. ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള ആദ്യ വിമാനത്തെ ജലപീരങ്കി ഉപയോഗിച്ച് കമാനം തീർത്ത് അൽഉല വിമാനത്താവളത്തിൽ സ്വീകരിച്ചു. പുതിയ സർവീസിലൂടെ അൽഉലയിലെ പ്രകൃതിദത്ത അത്ഭുതങ്ങൾ കാണാനും വർഷം മുഴുവൻ അൽഉലയിൽ നടക്കുന്ന പരിപാടികളിലും ഫെസ്റ്റിവലുകളിലും പങ്കാളിത്തം വഹിക്കാനും മാസ്മരികമായ ഹോട്ടലുകളിൽ തങ്ങി ആഡംബര ആതിഥേയത്വം അനുഭവിക്കാനും ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് അവസരമൊരുങ്ങും. നിലവിൽ ലോകത്തെ 160 ലേറെ നഗരങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് സർവീസുകൾ നടത്തുന്നുണ്ട്.
വെള്ളി, ഞായർ ദിവസങ്ങളിലായി പ്രതിവാരം രണ്ടു സർവീസുകൾ വീതമാണ് ഖത്തർ എയർവേയ്‌സ് അൽഉലയിലേക്ക് നടത്തുക. വെള്ളിയാഴ്ച രാവിലെ 7.30 ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 10.10 ന് അൽഉലയിൽ ഇറങ്ങും. ഉച്ചക്ക് 12.15 ന് അൽഉലയിൽ നിന്ന് യാത്രക്കാരുമായി പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.25 ന് ദോഹയിൽ ലാന്റ് ചെയ്യും. ഞായറാഴ്ച രാവിലെ 8.05 ന് ദോഹയിൽ നിന്ന് പുറപ്പെട്ട് 10.45 ന് അൽഉലയിൽ ഇങ്ങുന്ന വിമാനം രാവിലെ 11.45 ന് അൽഉലയിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.55 ന് ദോഹയിൽ ലാന്റ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!