ജിദ്ദ : ഇഖാമയിലെ ഫോട്ടോയും ഉടമയുടെ യഥാർഥ രൂപവും തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിൽ ഇഖാമയിലെ ഫോട്ടോ മാറ്റണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. ഇതിന് മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് ജവാസാത്ത് ഓഫീസിനെ നേരിട്ട് സമീപിക്കണം. ഇഖാമയിലെ ഫോട്ടോ മാറ്റാൻ പാസ്‌പോർട്ടിന് കാലാവധിയുണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.