റിയാദ് : തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസങ്ങളില്‍ റിയാദിലടക്കം മിക്ക പ്രവിശ്യകളിലും മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. വെള്ളക്കെട്ടുള്ള ഭാഗങ്ങള്‍, കുളങ്ങള്‍, വെള്ളമൊഴുകുന്ന മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്ക് പോകരുത്. വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ നീന്തുകയും അരുത്. കാരണം നീന്തലിന് അവ അനുയോജ്യമാകണമെന്നില്ല.
മക്ക പ്രവിശ്യയില്‍ പൊടിക്കാറ്റിനും കനത്ത മഴക്കും സാധ്യതയുണ്ട്. തായിഫ്, അല്‍ജുമും, അല്‍കാമില്‍, അല്‍ഖുര്‍മ, തുര്‍ബ, റാനിയ, അല്‍മോയ അല്‍ലെയ്ത്ത്, ഖുന്‍ഫുദ, അദം, അല്‍അര്‍ദിയാത്ത്, മയ്‌സാന്‍, ബഹ്‌റ എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യതയുളളത്.
റിയാദ് ടൗണ്‍, റുമാ, അല്‍ഖര്‍ജ്, അല്‍മുസാഹ്മിയ, അഫീഫ്, ദവാദ്മി, അല്‍ഖുവയ്യ, സുല്‍ഫി, അല്‍ഗാത്ത്, ശഖ്‌റ, മജ്മഅ, താദിഖ്, മറാത്ത്, ദുര്‍മ, ജിസാന്‍, അസീര്‍, അല്‍ബാഹ, മദീന, ഹായില്‍, തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലും മഴയുണ്ടാകും.
ജിദ്ദ, റാബിഗ്, ഖുലൈസ്് എന്നിവിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ട്