GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കനത്ത മഴ കാരണം ജിദ്ദയിൽ പലയിടങ്ങളിലും റോഡുകൾ അടച്ചു; ഗതാഗത മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക

ജിദ്ദ : കനത്ത മഴ കാരണം റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ നിരവധി റോഡുകൾ ജിദ്ദ നഗരസഭ അടച്ചു ഗതാഗതം തിരിച്ചുവിട്ടു. റോഡുകളിലെ ടണലുകൾ വെള്ളത്തിൽ നിറഞ്ഞു. ഹിറ സ്ട്രീറ്റ് ടണൽ, പ്രിൻസ് മജീദ് ടണൽ, പ്രിൻസ് സൗദ് അൽ-ഫൈസൽ സ്ട്രീറ്റ്, ഫലസ്തീൻ സ്ട്രീറ്റ് എന്നിവ അടച്ചു. വാഹനങ്ങൾ അൽഹറമൈൻ റോഡിലേക്ക് തിരിച്ചുവിട്ടു. ടണലുകളിലെയും ഡ്രെയിനേജുകളിലെയും വെള്ളം വറ്റിക്കാനും മാലിന്യങ്ങൾ കളയാനും ജിദ്ദ നഗരസഭ തീവ്രയത്‌നം നടത്തുന്നുണ്ട്. ചില റോഡുകൾ ഇതോടകം തുറന്നിട്ടു. ഇതുവഴി യാത്ര ചെയ്യുന്നവർ അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.
കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിൽ നാളെ(ഞായർ) സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പകരം മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ക്ലാസുകൾ നടക്കുമെന്നും ജിദ്ദ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. ജിദ്ദയിലെ ഇന്ത്യൻ സ്‌കൂളിനും അവധിയാണ്.

ജിദ്ദ യൂനിവേഴ്‌സിറ്റിയും ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റിയും ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് ഡിസ്റ്റൻസ് രീതിയിൽ ക്ലാസ് നടക്കുമെന്ന് സർവകലാശാലകൾ അറിയിച്ചു. മക്ക, ജുമൂം, ബഹ്‌റ, അൽകാമിൽ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് മക്ക വിദ്യാഭ്യാസ വകുപ്പും ഖുൻഫുദയിലെ സ്‌കൂളുകൾക്ക് ഖുൻഫുദ വിദ്യാഭ്യാസ വകുപ്പും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇവിടങ്ങളിലും മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ആയി ക്ലാസ് നടക്കും.

യാമ്പുവിലും മദീനയിലും ബദ്‌റിലും ഖൈബറിലും വാദി അൽഫറഇലും അൽഉലയിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മക്ക ഉമ്മുൽഖുറാ യൂനിവേഴ്‌സിറ്റിയും വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിച്ചു. പകരം വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടക്കും. അധ്യാപകർക്കും ഡിസ്റ്റൻസ് രീതിയിൽ ഡ്യൂട്ടിയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!