റിയാദ് : തലസ്ഥാന നഗരിയിലെ റിംഗ് റോഡിന് മധ്യത്തിൽ കുറുകെ കാർ നിർത്തി സൗദി യുവതി വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോയത് റോഡിൽ ഗതാഗതക്കുരുക്കിന് ഇടയാക്കി. റോഡിൽ കുറുകെ നിർത്തി കാറിൽ നിന്ന് ഇറങ്ങിയ യുവതി അൽപമകലെ നിർത്തിയ മറ്റൊരു കാർ ലക്ഷ്യമാക്കി നടന്നുനീങ്ങുകയായിരുന്നു. ഇതുമൂലം തിരക്കേറിയ റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ഏറെ ദൂരത്തിൽ കാറുകളുടെ നീണ്ടനിര പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.