ദോഹ : ഖത്തറിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും തുടരുന്നു. വ്യാഴം ഉച്ചയോടെ ആരംഭിച്ച കനത്ത മഴ പല സ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കാന്‍ കാരണമായി. മഴയോടൊപ്പം ശക്തമായ ഇടിമിന്നലുമുണ്ട്. ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുനനു. ചില സ്ഥലങ്ങളില്‍ ആലിപ്പഴ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത രണ്ടു ദിവസം ശക്തമായ മഴയും ഇടിമിന്നലും കാറ്റും ഉയര്‍ന്ന തിരമാലകളും ഉണ്ടാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വാരാന്ത്യത്തിലെ താപനില കുറഞ്ഞത് 27 ഡിഗ്രി സെല്‍ഷ്യസും കൂടിയത് 34 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.
എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു