ദോഹ: ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് ഖത്തർ കോടതിയാണ് വധശിക്ഷ വിധിച്ചത്. ഒരു വർഷത്തിലേറെയായി ഖത്തറിൽ തടവിലായിരുന്ന എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്കാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ച മാത്. സംഭവത്തിൽ ഇന്ത്യൻ സർക്കാർ നിയമപരമായ സാധ്യതകൾ പരിശോധിച്ചു വരികയാണ്. സെയിലര്‍ രാകേഷ് എന്ന മലയാളിയും ഇവരിൽ ഉൾപ്പെട്ടതായാണ് വിവരം.ഒരു വർഷത്തിലേറെയായി ഖത്തറിൽ തടവിലായിരുന്ന എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്കാണ് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷാവിധിയിൽ ഇന്ത്യൻ ഗവൺമെന്റ് ഞെട്ടൽ പ്രകടിപ്പിക്കുകയും പൗരന്മാരുടെ മോചനത്തിന് ലഭ്യമായ എല്ലാ നിയമപരമായ വഴികളും പരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഖത്തറിലെ അൽ ദഹ്‌റ കമ്പനിയിലെ 8 ഇന്ത്യൻ ജീവനക്കാർ ഉൾപ്പെട്ട കേസിൽ ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ഇന്ന് വിധി പറഞ്ഞത്. വധ ശിക്ഷ വിധിച്ചതായി പ്രാഥമിക വിവരം ലഭിച്ചുവെന്നും വധശിക്ഷ വിധിയിൽ അഗാധമായ ഞെട്ടലിലാണെന്നും വിശദമായ വിധിന്യായത്തിനായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.കുടുംബാംഗങ്ങളുമായും നിയമ സംഘവുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും എല്ലാ നിയമപരമായ സാധ്യതകളും പരിശോധിക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇവർക്കെതിരെ ചാരക്കുറ്റമാണ് ആരോപണമെന്നാണ് വിവരം.
പ്രധാന ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ കമാൻഡർമാരായ അലങ്കരിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ട് പേർ ഖത്തറിന്റെ സായുധ സേനയ്ക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും നൽകുന്ന സ്വകാര്യ സ്ഥാപനമായ ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസിൽ ജോലി ചെയ്യുകയായിരുന്നു. ഇവർക്കെതിരെ ചാരക്കുറ്റമാണ് ചുമത്തിയതെന്നും ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും ഖത്തർ അധികൃതർ തടവ് നീട്ടുകയുമായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചാരവൃത്തിക്കുറ്റം ചുമത്തിയിരിക്കുന്നത് എട്ട് പേർക്കെതിരെയാണെന്ന് ഇവരുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ദീഘകാലമായി ഏകാന്ത തടവിലാക്കിയ ഇവർക്കെതിരെയുള്ള കുറ്റങ്ങളുടെ വിശദാംശങ്ങള് ഖത്തറും ഇന്ത്യന് അധികൃതരും ഇതുവരെ നൽകിയിട്ടില്ല. ഒരു ഇന്ത്യൻ പത്രപ്രവർത്തകനോടും ഭാര്യയോടും ഈ കേസിൽ റിപ്പോർട്ട് ചെയ്യുന്നതിനായി രാജ്യം വിടാൻ ഖത്തർ അധികൃതർ അടുത്തിടെ ഉത്തരവിട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.